ദുബായിൽ ഇനി പാർക്കിങ്ങിനും പേ ലേറ്റർ

Parkin Dubai

ദുബായിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിനു ശേഷം, പിന്നീട് പണമടയ്ക്കാനുള്ള പദ്ധതി വരുന്നു. എമിറേറ്റിലെ പെയ്ഡ് പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുബായിൽ ഓട്ടോപേ, പേ-ലേറ്റർ പേമെന്റ് രീതി നടപ്പാക്കാനാണ് പാർക്കിൻ തീരുമാനിച്ചിരിക്കുന്നത്.

പാർക്ക് ചെയ്ത ശേഷം പിന്നീട് സൗകര്യപ്പെടുന്ന സമയത്ത് ഫീസ് അടച്ചാൽ മതിയാവും. ഉപഭോക്താക്കൾക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിക്കുന്നതെന്ന് കമ്പനി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ മത്തർ അൽ തായർ പാർക്കിൻ ഓഫീസ് സന്ദർശിച്ചതിനുശേഷമാണ് സുപ്രധാന പ്രഖ്യാപനം പാർക്കിൻ കമ്പനി നടത്തിയത്.

Also Read: ഷാര്‍ജയിലെ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ മത്സരം; ഹരിത സാവിത്രിയും പ്രേമന്‍ ഇല്ലത്തും വിജയികള്‍

ദുബായിലുടനീളമുള്ള പാർക്കിങ്ങുകളിലെ അടിസ്ഥാന സൗകര്യ വിപുലീകരണ പദ്ധതിക്ക് രൂപം നൽകിയതായി പാർക്കിൻ സി.ഇ.ഒ മുഹമ്മദ് അബ്ദുള്ള അൽ അലി അറിയിച്ചു. കൂടാതെ പ്രതിദിനം 500ലധികം ഉപഭോക്തൃ ആശയവിനിമയങ്ങൾ നടത്താൻ കഴിയുന്ന ഒരു പുതിയ കസ്റ്റമർ കോൾ സെന്‍ററും പാർക്കിൻ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ധനം നിറയ്ക്കൽ, കാർ കഴുകൽ, എൻജിൻ ഓയിൽ മാറ്റൽ, ടയർ പരിശോധനകൾ, ബാറ്ററി പരിശോധന, മറ്റ് വാഹന അറ്റകുറ്റപ്പണികൾ എന്നിവയുൾപ്പെടെയുള്ള ഓട്ടോമോട്ടീവ് സേവനങ്ങൾ ഉടൻ നൽകുമെന്ന് പാർക്കിൻ അധികൃതർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News