സൂപ്പര്‍ പോരില്‍ പാക്കിസ്ഥാന് ടോസ്, ബാറ്റിങ്; ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല

ind-vs-pak

ലോക കായിക ഭൂപടത്തിലെ ഏറ്റവും വാശിയേറിയ മത്സരമായ ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരില്‍ പാക് പടയ്ക്ക് ടോസ്. ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.

അതേസമയം, പാക് ടീമില്‍ ഒരു മാറ്റമുണ്ട്. ഓപണറായി ഇമാമുള്‍ ഹഖിനെ പാക് ടീം കൊണ്ടുവന്നു. ഫഖാറിന് പകരമാണിത്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ടീം ഇലവന്‍ താഴെ കൊടുക്കുന്നു:

Read Also: ഈ പ്രായത്തിലും എന്നാ ഒരിതാ; ബൗണ്ടറി ലൈനിന് അരികെ പന്ത് പറന്ന് പിടിച്ച് യുവി

പാക്കിസ്ഥാന്‍: ഇമാമുള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍, തയ്യബ് താഹിര്‍, സല്‍മാന്‍ ആഗ, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News