
കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍ കുമാറിനെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നമ്മല്‍ സസ്‌പെന്റ് ചെയ്ത നടപടിയില്‍ പ്രതിഷേധം ശക്തമാക്കി രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച് എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും.
രജിസ്ട്രാര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചില്ലെങ്കില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എസ്എഫ്‌ഐ ജില്ലാസെക്രട്ടറി പറഞ്ഞു.രാജ്യത്തിന്റെ ഭരണഘടനയാണ് ഞങ്ങള്‍ ആദരിക്കുന്നത്. ആര്‍എസ്എസിന്റെ ബിംബങ്ങളെ അല്ല. ഗവര്‍ണര്‍ വിളച്ചിലെടുക്കരുതെന്നും എസ്എഫ്‌ഐ ജില്ലാസെക്രട്ടറി പറഞ്ഞു. ആര്‍എസ്എസ് കാവിവല്‍ക്കരണത്തിനെതിരെ വലിയ വിദ്യാര്‍ത്ഥി പ്രതിരോധം തീര്‍ക്കും. ആര്‍എസ്എസ് പറയുന്ന കാര്യം വണങ്ങി നിന്ന് ചെയ്യുന്ന ആളായി വിസി മാറി.ഗവര്‍ണറെ എസ്എഫ്‌ഐ ഭരണഘടന പഠിപ്പിക്കുമെന്നും എസ്എഫ്‌ഐ ജില്ലാസെക്രട്ടറി കൂട്ടിച്ചേര്‍ത്തു.അതേസമയം പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസ് മര്‍ദ്ദിച്ചതായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
കേരളം സങ്കീര്‍ണമായ അവസ്ഥയിലേക്ക് പോകുന്നെന്ന്ഡി വൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. RSS ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കുന്ന ആളായി വിസി മാറി .രജിസ്ട്രാറിനെ സസ്‌പെന്റ് ചെയ്യാന്‍ ഉള്ള എന്ത് അധികാരം ആണ് വിസിക്ക് ഉള്ളത് എന്നത് വ്യക്തമാക്കണം.
ആരുടെ ഫോട്ടോ വേണമെങ്കിലും ഗവര്‍ണര്‍ വെക്കട്ടെ. അത് അദ്ദേഹത്തിന്റെ വസതിയില്‍ ആയിരിക്കണം അല്ലാതെ അത് വെക്കേണ്ടത് പൊതു ജനങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അല്ല. സർവകലാശാലയെ കാവി കോട്ട ആക്കാൻ ആണ് ശ്രമമെങ്കിൽ നിങ്ങൾ ഇവിടെ ഇരിക്കില്ല. ശക്തമായ പ്രക്ഷോഭം തീർക്കുമെന്നും ആര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.ഡിവൈഎഫ്‌ഐയുടെ രാജ്ഭവന്‍ മാര്‍ച്ചില്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്നതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ധിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here