വയറെരിയുന്നവൻ്റെ മിഴി നിറയാതിരിക്കാൻ; കാവലായി…

dyfi pothichoru

വയറെരിയുന്നവൻ്റെ മിഴി നനയാതിരിക്കാൻ…കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള. ഏത് കോരിച്ചൊരിയുന്ന മഴയിലും പൊള്ളുന്ന വെയിലിലും ആ എഴുത്തിനരികെ ഒരു പറ്റം സാധാരണക്കാരായ മനുഷ്യരുണ്ടാകും. അവരുടെ വിശപ്പകറ്റാൻ ഒരു പറ്റം ചെറുപ്പക്കാർ എത്തുമെന്ന പ്രതീക്ഷയിൽ…

ആ പ്രതീക്ഷ ഡി വൈ എഫ് ഐ എന്ന സംഘടന ഇതുവരേയും തെറ്റിച്ചിട്ടില്ല. ഒരോ രാവ് പുലരുമ്പോഴും ഇന്നേ വരെ കണ്ടിട്ടില്ലാത്ത, അവരുടെ ജീവിതത്തെ ഒരിക്കൽ പോലും സ്വാധീനിച്ചിട്ടില്ലാത്ത ഒരുപാട് പേർക്കായി ഓരോ വീടുകളിലും പൊതിച്ചോർ തയ്യാറാകുന്നുണ്ടാകും. എല്ലാ ദിവസവും അത് ഏറ്റുവാങ്ങി അർഹമായ കൈകളിൽ എത്തിക്കാൻ യാതൊന്നും പ്രതീക്ഷിക്കാതെ ഒരുപാട് ചെറുപ്പക്കാരുണ്ടാകും. വയറിൻ്റെ വിശപ്പകറ്റുകയെന്നത് അത്ര എളുപ്പമാണോ? ഒരിക്കലുമല്ല. ഒരുപാട് ജനങ്ങളുടെ ജീവിതത്തിൽ ഒരു നേരത്തെ പുഞ്ചിരിയാകുകയെന്നത് അത്ര എളുപ്പമാണോ? ഒരിക്കലുമല്ല…

Also read: ജി സുധാകരന്റെ അധിക്ഷേപ പരാമർശങ്ങൾ; പുന്നപ്രയിൽ പ്രതിഷേധം സംഘടിപ്പിച്ച് സിപിഐഎം

അന്ധമായ രാഷ്ട്രീയ വിരോധമുള്ളവരും, മനുഷ്യനെ മനുഷ്യനായി കാണാത്തവരും ഇതിനെ എതിർത്തേക്കാം. കാരണം വിശപ്പ് അവർക്ക് അറിയാവുന്ന മൂന്ന് അക്ഷരങ്ങൾ മാത്രമാണ്. വിദ്വേഷത്തിൻ്റെ വിഷം ചീറ്റുന്നവർ എന്ത് വേണമെങ്കിലും പറയട്ടെ… മനുഷ്യനെ അറിയുന്ന, അന്യൻ്റെ വേദനകൾ അറിയുന്ന ഡി വൈ എഫ് ഐ തീരുമാനിച്ചത് ഇനിയും ആയിരങ്ങളുടെ വിശപ്പകറ്റാൻ തന്നെയാണ്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News