
വിവാഹ സൽക്കാരത്തിനിടെ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12 പേർക്ക് പരുക്കേറ്റു. ബിഹാറിലെ സഹർസയിലെ മുഹമ്മദ് അബ്ദുള്ള എന്ന യുവാവിന്റെ വിവാഹ വിരുന്നിനിടെയായിരുന്നു സംഭവം. വിവാഹത്തിന് മട്ടൺ വിഭവങ്ങൾ ഉണ്ടാകുമെന്ന് ബന്ധുക്കളെയും അതിഥികളെയും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ സദ്യയിൽ മട്ടൺ പ്രതീക്ഷിച്ച അതിഥികൾക്ക് ചിക്കൻ വിളമ്പിയതാണ് കൂട്ടത്തല്ലിന് കാരണമായത്.
ഇതേച്ചൊല്ലി വരന്റെ ബന്ധുക്കളും മറ്റുള്ളവരും തമ്മിൽ തർക്കമുണ്ടാവുകയും പെട്ടെന്ന് അത് കൂട്ടത്തലിന് വഴിമാറുകയുമായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിട്ടുണ്ട്. പരുക്കേറ്റ 12 പേരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
During the wedding reception of a young man named Mohammed Abdullah from Saharsa, Bihar. Relatives and guests had been informed in advance that mutton dishes would be served at the wedding. But the crowd was caused by serving chicken to guests who were expecting mutton at the dinner.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

