കേരള യൂണിവേഴ്സിറ്റിയുടെ ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന ആക്റ്റിങ് വിസിമാർക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധിക്കും

Kavaratti fuel shortage

കേരള യൂണിവേഴ്സിറ്റിയുടെ ജനാധിപത്യമൂല്യങ്ങൾ തകർക്കുന്ന ആക്റ്റിംഗ് വി സിമാർക്കെതിരെയും ഉന്നത വിദ്യാഭ്യാസ രംഗത്തെ ചാൻസിലറുടെ അന്യായമായ ഇടപെടലിനെതിരെയും ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 10 ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന യൂണിവേഴ്സിറ്റി മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്യും.

കേരള സർവകലാശാല ഇൻചാർജ് വിസി മോഹനൻ കുന്നുമ്മേൽ സംഘപരിവാർ അടിമയായി മാറിയിരിക്കുന്നു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമായതുകൊണ്ടാണ് സിൻഡിക്കേറ്റ് അത് റദ്ദ് ചെയ്തത്. തുടർന്ന് പ്രൊഫ. കെ എസ് അനിൽകുമാർ രജിസ്ട്രാറായി ചുമതലയേൽക്കുകയും ചെയ്തു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു. പിന്നെയും പ്രതികാര നടപടികൾ തുടരാനാണ് ചാൻസിലറും ആക്ടിംഗ് വിസിയും ശ്രമിക്കുന്നതെങ്കിൽ ചെറുക്കും. രജിസ്ട്രാറെ തിരിച്ചെടുത്ത സിൻഡിക്കേറ്റ് തീരുമാനം ശരിയായിരുന്നു. സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ വീണ്ടും അധികാരപ്രയോഗം നടത്തിയാൽ അംഗീകരിക്കില്ല. നിയമവിരുദ്ധ ഉത്തരവുകൾ ഇറക്കുന്നവർ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയോടും പൊതു സമൂഹത്തോടും ഉത്തരം പറയേണ്ടി വരും. കേരള സർവകലാശാല നാടിൻ്റെ അഭിമാന സ്ഥാപനമാണെന്നും ഡിവൈഎഫ്ഐ.

Also read – ഓമല്ലൂരിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു

സർവകലാശാല സെനറ്റ് ഹാളിൽ നടന്ന നിയമവിരുദ്ധ ചെയ്തികൾക്കെതിരെ, നിയമപരമായ നടപടി സ്വീകരിക്കുകയാണ് രജിസ്ട്രാർ ചെയ്തത്. കേരള സർവകലാശാല മോഹനൻ കുന്നുമ്മേലിൻ്റെ തറവാട്ടുസ്വത്തല്ല. സംസ്ഥാന നിയമസഭ പാസാക്കിയ നിയമമാണ് സർവകലാശാലയ്ക്ക് ബാധകം. ആർ എസ് എസിൻ്റെ കല്പനകൾ യാതൊരു ജാള്യതയുമില്ലാതെ അനുസരിക്കുന്ന അടിമയായി മോഹനൻ കുന്നുമ്മേൽ മാറി . സിൻഡിക്കേറ്റിൻ്റെ അനുമതിയില്ലാതെയും രജിസ്ട്രാറെ മറികടന്നും അനധികൃതമായി ഓഫീസർമാർക്ക് ചുമതല നൽകുന്നത് നിയമവിരുദ്ധമാണ്. രജിസ്ട്രാറെ തിരിച്ചെടുത്തത് സിൻഡിക്കേറ്റാണ്. സിൻഡിക്കേറ്റിനെ മറികടന്നും അനധികൃതമായും ഒരു ഉദ്യോഗസ്ഥനും ഒരു ചുമതലയും നൽകാൻ പാടില്ല. സർവകലാ സ്റ്റാട്യൂട്ടിനും ആക്റ്റിനും സിൻഡിക്കേറ്റ് തീരുമാനങ്ങൾക്കും വിരുദ്ധമായി ഏതൊരു ഉദ്യോഗസ്ഥനും പ്രവർത്തിക്കാൻ പാടുള്ളതല്ല . രജിസ്ട്രാറെ സർവകലാശാലയിൽ പ്രവേശിപ്പിക്കില്ലെന്ന ആക്റ്റിങ് വിസിക്ക് തീരുമാനിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ കൂട്ടിചേ‌‍ർത്തു.

Also read – ‘പോരാളിക്ക് ഹൃദയാഭിവാദ്യങ്ങൾ’ : മകനും കൂട്ടുകാർക്കും അഭിവാദ്യങ്ങൾ നേർന്ന് മാധവിന്റെ അമ്മ

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആക്റ്റിങ് വിസിമാർക്ക് സർവകലാശാലയിൽ പ്രവേശിക്കാൻ കഴിയാത്തവിധം വലിയ പ്രതിഷേധം സൃഷ്ടിക്കേണ്ടിവരും. ഏകാധിപത്യവും രാജാധിപത്യവുമല്ല ഇപ്പോഴെന്ന് മോഹനൻ കുന്നുമ്മേൽ ഓർക്കണം. നിയമവിരുദ്ധമായ തീരുമാനം കൈക്കൊള്ളാൻ ചാൻസിലർക്കും അധികാരമില്ല. തമിഴ്നാടിനെ സംബന്ധിച്ച സുപ്രീം കോടതി വിധി രാജ്ഭവനിലുള്ളവർ വായിക്കണം.
കേരള സർവകലാശാലയിലെ ആക്റ്റിംഗ് വിസിയുടെ നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഡിവൈഎഫ്ഐ ജൂലൈ 10 ന് യൂണിവേഴ്സിറ്റി മാർച്ച് സംഘടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News