കുവൈത്തിൽ ഇ-ഡെലിവറി പ്ലാറ്റ്ഫോമുകൾക്ക് പുതിയ ചട്ടം; ലൈസൻസും കരാറും പുതുക്കണം

ഇ ഡെലിവറി സേവനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്. പുതിയ ചട്ടപ്രകാരം, ഇ-ഡെലിവറി സേവനങ്ങൾ നടത്തുന്ന കമ്പനികൾ അവരുടെ വാണിജ്യ ലൈസൻസ് അംഗീകൃത പ്രവർത്തന വിഭാഗമായ ‘ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ഡെലിവറി സേവനങ്ങൾ’ എന്ന വിഭാഗത്തിലേക്ക് മാറ്റണം. ഇതിനായി സെപ്റ്റംബർ 1 വരെ സമയം അനുവദിച്ചിട്ടുണ്ട്.

വാണിജ്യ-വ്യവസായ മന്ത്രി ഒസാമ അബ്ദുൽ മുഹ്സിൻ അൽ ബുദൈ പുറത്തിറക്കിയ മന്ത്രിതല ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗം പ്രസിദ്ധീകരിച്ചു. ഉത്തരവ് പ്രാബല്യത്തിൽ വന്നതിന് ശേഷം ഉപഭോക്താക്കളുമായും സേവനദാതാക്കളുമായും ഒപ്പിടുന്ന എല്ലാ കരാറുകളും പുതിയ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണം.

also read; പരിസ്ഥിതി സംരക്ഷണവും സുസ്ഥിരതയും മുൻനിർത്തി പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഷാർജ

നിലവിലുള്ള കരാറുകളും സെപ്റ്റംബർ ഒന്നിന് മുമ്പ് ഭേദഗതി ചെയ്ത് നിയമാനുസൃതമാക്കേണ്ടതാണ്. എന്നാൽ നിശ്ചിത പരിധിക്കുള്ളിലെ കമ്മിഷൻ വ്യവസ്ഥയുള്ള നിലവിലെ കരാറുകൾ അവയുടെ കാലാവധി അവസാനിക്കുന്നതുവരെ തുടർന്നേക്കും.

ഡെലിവറി സേവനങ്ങളിലെ കമ്മിഷൻ നിരക്ക്, വിതരണ വ്യവസ്ഥകൾ, ന്യായമായ മത്സരം ഉറപ്പാക്കൽ, അന്യായ വ്യാപാരരീതികൾ തടയൽ എന്നിവ സംബന്ധിച്ച് മത്സര സംരക്ഷണ അതോറിറ്റി അംഗീകരിച്ച മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പുതിയ ചട്ടങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News