
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഇപി ജയരാജൻ. തെരഞ്ഞെടുപ്പ് പണം കൊണ്ടുവന്നത് അന്വേഷിക്കുന്നില്ല, പകരം രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് ആണ് ഇപ്പോ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട. മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഡലോചനയാണ് വീണക്കെതിരായ കേസ്. ജനങ്ങൾ എല്ലാം മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി രാഷ്ട്രീയമായി പക്വത ഉള്ള ആൾ അല്ലെന്നും സിനിമയാണ് രാഷ്ട്രീയം എന്ന് ധരിച്ചു നടക്കുന്ന ഒരാളാണ് അദ്ദേഹമെന്നും ഇപി പറഞ്ഞു. സിനിമയിൽ നടത്തുന്ന അടിപിടിയാണ് രാഷ്ട്രീയം എന്നാണ് സുരേഷ് ഗോപിയുടെ ധാരണ. നിയമസഭയുടെ അധികാരത്തെ കുറിച്ച് സുരേഷ് ഗോപിക്ക് ബോധമില്ല. ഇത്തരക്കാരെ ജനങ്ങൾ ഇരുത്തേണ്ടിടത് ഇരുത്തുമെന്നും ഇപി ജയരാജൻ പറഞ്ഞു.
ദില്ലിയിൽ ആം ആദ്മി പാർട്ടി അധികാരത്തിൽ എത്താൻ ഉള്ള സാഹചര്യം ഉണ്ടായിരുന്നു. അത് ഇല്ലാതെ ആക്കിയത് കോൺഗ്രസാണ്. ബിജെപി നടത്തുന്ന ശ്രമങ്ങളെ തടയാൻ ശ്രമിച്ചില്ല എങ്കിൽ കോൺഗ്രസ് അപകടത്തിൽ ആകുമെന്നും ഇപി ജയരാജൻ മുന്നറിയിപ്പ് നൽകി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here