
വൈകുന്നേരം ചായക്കൊപ്പം ഒരു നല്ല പലഹാരം കൂടിയുണ്ടെങ്കിൽ എല്ലാവർക്കും സന്തോഷമായിരിക്കും അല്ലേ. കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സോഫ്റ്റ് ആയ ഒരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? റവയും പാലും ഉപയോഗിച്ചാണ് ഈ സ്നാക്ക് ഉണ്ടാക്കുന്നത്.
വളരെ എളുപ്പത്തിലും വേഗത്തിലും തയ്യാറാക്കാൻ പറ്റുന്ന ഈ ടേസ്റ്റി സ്നാക്കിന് കുറഞ്ഞ ചേരുവകൾ മതി എന്നതും ഹൈലൈറ്റാണ്. എങ്ങനെയാണ് ഈ മിൽക്ക് സ്നാക്ക് ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പാൽ – ഒരു കപ്പ് (250 ml)
വെള്ളം – അര കപ്പ്
വറുത്ത റവ – 1 കപ്പ്
ചിരകിയ തേങ്ങ – ആവശ്യത്തിന്
പഞ്ചസാര – 3 ടേബിൾ സ്പൂൺ
ഏലക്കായ (പൊടിച്ചത്) – ഒനു നുള്ള്
ഉപ്പ് – ആവശ്യത്തിന്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്തുവെച്ച് പാലും വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വരുമ്പോൾ ഫ്ലെയിം കുറച്ച് അതിലേക്ക് വറുത്ത റവ കട്ടയില്ലാതെ കുറച്ച് കുറച്ചായി ചേർക്കണം. നന്നായി ഇളക്കി യോജിപ്പിക്കാൻ മറക്കരുത്. ഒരു മിനിറ്റ് നേരം വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.
ഇനി മറ്റൊരു പാത്രത്തിൽ തേങ്ങ ചിരകിയതിലേക്ക് ഏലക്കായും പഞ്ചസാരയും ചേർത്ത് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കാം.
ALSO READ: പാട കെട്ടിയ ചായ കുടിക്കാറുണ്ടോ? ഗുണമോ ദോഷമോ, അറിയാം
റവ മിക്സ് ചൂട് ചെറുതായി കുറഞ്ഞ് കഴിഞ്ഞാൽ കൈകൊണ്ട് നന്നായി കുഴച്ച് സ്മൂത്ത് ആക്കി എടുക്കണം. ഇനി കൈയിൽ അല്പം ഓയിൽ പുരട്ടി, മാവ് ചെറിയ ഉരുളകളാക്കി എടുത്ത് അമർത്തി പരത്താം. ശേഷം ഇതിനുള്ളിലേക്ക് ഒരു സ്പൂൺ തേങ്ങ ഫില്ലിങ് വെച്ച് മടക്കി, വശങ്ങൾ ഒട്ടിച്ചു കൊടുക്കണം. ഇഷ്ടമുള്ള ഷേപ്പിൽ ഇത് തയ്യാറാക്കാവുന്നതാണ്.
അടുത്തതായി പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഇവ ഓരോന്നായി ഇട്ട് രരണ്ട് വശവും ഒരുപോലെ വെന്തു കിട്ടുന്നത് വരെ തിരിച്ചും മറിച്ചും വേവിച്ചെടുക്കണം. തീ മീഡിയം ഫ്ലെയിമിൽ വയ്ക്കാൻ ശ്രദ്ധിക്കണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

