കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിന് അപേക്ഷിക്കാം. പ്ലസ് ടുവിന് ശേഷം ടീച്ചിങ്താ ത്‌പര്യമുള്ളവർക്ക് ഈ പ്രോഗ്രാമിൽ ചേരാം. കാസര്‍കോട്, പെരിയ എന്നിവിടങ്ങളിലാണ് ഈ കോഴ്സ് ചെയ്യാൻ കഴിയുക. ഈ മാസം 31 നാണ് അപേക്ഷയുടെ അവസാന തിയ്യതി.
ALSO READ – ക്ലീൻ കേരള കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയർ ഒഴിവ്: അപേക്ഷ ക്ഷണിച്ചു
ഈ പ്രോഗ്രാമിന്റെ ദൈർഖ്യം നാല് വർഷമാണ്. പഠിച്ചിറങ്ങുമ്പോൾ ബിരുദവും ബി എഡും സ്വന്തമാക്കാം. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പ്രോഗ്രാമില്‍ രണ്ട് വിഷയങ്ങളില്‍ ഉന്നത പഠനവും ജോലിയും ലഭിക്കും. ബി.എസ്.സി ബി.എഡ് ഫിസിക്‌സ് ആണ് ഒരു പ്രോഗ്രാം. 50 ശതമാനം മാര്‍ക്കോടെയുള്ള 12-ാം ക്ലാസ് (സയന്‍സ്) വിജയവും ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം എന്നുള്ളതാണ് മാനദണ്ഡം. ബിഎസ്സി ബിഎഡ് സുവോളജി, ബി.എ ബി.എഡ് ഇംഗ്ലീഷ്, ബി.എ ബി.എഡ് ഇക്കണോമിക്സ്, ബികോം ബിഎഡ് എന്നി കോഴ്സുകളാണ് സർവകലാശാലയിൽ ഉള്ളത്. വിവരങ്ങള്‍ക്ക്: www.cukerala.ac.in ഈ സൈറ്റ് പരിശോധിക്കുക. ഓഗസ്റ്റ് 7 ന് അവസാന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

