
ഒട്ടുമിക്ക സ്കൂൾ വിദ്യാർത്ഥികൾക്കും കെമിസ്ട്രി എന്ന വിഷയം പഠിക്കാൻ വളരെ ബുദ്ധിമുട്ടാണ്. സങ്കീർണ്ണമായ ഫോർമുലകളും സമവാക്യങ്ങളുമാണ് ഈ വിഷയത്തെ പേടിസ്വപ്നമാക്കുന്നത്. ‘കീമോഫോബിയ’ (Chemophobia) എന്നാണ് ഇതിനെ വിദഗ്ധർ പറയുന്നത്. കെമിസ്ട്രിയോടുള്ള ഈ ഭയത്തിന് കാരണം ആ വിഷയത്തിന്റെ കാഠിന്യമല്ല, മറിച്ച് അത് പഠിപ്പിക്കുന്ന രീതിയിലുള്ള പോരായ്മയാണെന്നാണ് പുതിയ പഠന റിപ്പോർട്ട്.
ഈ പുതിയ നിഗമനത്തിന് പിന്നിൽ ബ്രസീലിലെ സാവോ പോളോ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിസ്ട്രി ഓഫ് സാവോ കാർലോസിലെ ഗവേഷകർ നടത്തിയ പഠനമാണ്. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത് ‘ജേണൽ ഓഫ് സയൻസ് കമ്മ്യൂണിക്കേഷൻ’ (JCOM) എന്ന പ്രസിദ്ധീകരണത്തിലാണ്.
Also read: എൻസിസി കേഡറ്റാണോ? ഇന്ത്യൻ സൈന്യത്തിൽ ഓഫീസറാകാം; യോഗ്യതകൾ അറിയാം
എന്താണ് കീമോഫോബിയ എന്ന് നോക്കാം. രസതന്ത്രം അപകടകരമാണെന്നോ, അമിതമായി സങ്കീർണ്ണമാണെന്നോ അല്ലെങ്കിൽ ദൈനംദിന ജീവിതവുമായി ബന്ധമില്ലാത്തതാണെന്നോ ഉള്ള തെറ്റായ ധാരണയാണ് ഇതിന് കാരണം. ബ്രസീലിലെ ആറ് പബ്ലിക് സ്കൂളുകളിൽ നിന്നുള്ള 250-ലധികം വിദ്യാർത്ഥികളിൽ നടത്തിയ പഠനമാണ് ഇത് തെളിയിക്കയാണ് സഹായിച്ചത്.
പരിസ്ഥിതി സൗഹൃദമായ കെമിക്കൽ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പ്രദർശനം ഗവേഷകർ വിദ്യാർത്ഥികൾക്കായി ഒരുക്കി. ഇതിലൂടെ ഇലക്ട്രോകെമിസ്ട്രി, ഓക്സിഡേഷൻ തുടങ്ങിയ കാര്യങ്ങൾ നേരിട്ട് പരീക്ഷിച്ചു മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.
ഈ പ്രദർശനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ കെമിസ്ട്രിയോടുള്ള താല്പര്യം വർധിച്ചതായി ഗവേഷകർ കണ്ടെത്തി. ശാസ്ത്രീയ കാര്യങ്ങൾ ലളിതമായും നേരിട്ടും അനുഭവിച്ചറിയുമ്പോൾ അവയോടുള്ള ഭയം മാറുന്നുവെന്ന് പഠനം കണ്ടെത്തുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

