
സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുകയാണ്. കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നതായി എളമരം കരീം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുള്ളതായി എളമരം കരീം വ്യക്തമാക്കി.
ടി രനീഷ്, 40 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പ്രചാരണം നടത്തുന്നത്. ചെലവ് സംബന്ധിച്ചും കൃത്യമായ വിശദീകരണം ലഭിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുള്ളതായി അദ്ദേഹം വ്യക്തമാക്കി. നാദാപുരം,കുറ്റ്യാടി മേഖലയിൽ പ്രവാസി വോട്ടർമാർ ഏറെയുണ്ട് അവരുടെ ഐഡി കാർഡ് യുഡിഎഫ് പ്രവർത്തകർ കൈവശപ്പെടുത്തിയിട്ടുള്ളതായും എളമരം കരീം വ്യക്തമാക്കി.
അതുക്കൊണ്ട് തന്നെ കള്ളവോട്ട് സാധ്യത ഏറെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംബന്ധിച്ച് ഇന്നലെത്തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും. പുറത്തെ ആളുകളെ ഉപയോഗിച്ച് പ്രചരണവും കൊട്ടികലാശാവും നടത്തിയ പിവി അൻവർ കള്ളവോട്ടിനും പുറത്ത് ആളെ എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

