ട്രെയിൻ തീവെയ്പ്പ്, പൊലീസ്‌ നോയിഡയിലേക്ക്

കോഴിക്കോട് എലത്തൂരിൽ ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതിയെ തേടി പൊലീസ്‌ ഉത്തര്‍പ്രദേശിലേക്ക്. കോഴിക്കോട് റയിൽവേ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളാണ് നോയിഡയിലേക്ക് തിരിച്ചത്. പ്രതിയുടെ സാമൂഹ്യ പശ്ചാത്തലം പൊലീസ് അന്വേഷിക്കും.

ട്രെയിൻ തീവെയ്പ്പ് കേസിൽ പ്രതിയെ എത്രയും വേഗം വെളിച്ചത്ത്‌ കൊണ്ടുവരാനാണ് പൊലീസ് ലക്ഷ്യം വെക്കുന്നത്. നിലവിൽ നോയിഡ സ്വദേശി ഷഹറൂഖ്സെയ്ഫിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗിൽ ഉണ്ടായിരുന്നത് ഷഹറൂഖിന്റെ മൊബൈൽ ഫോൺ എന്നാണ് സൂചന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News