
ശേഷാദ്രിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലഹം രൂക്ഷം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി ശ്രേഷാദിനാഥിനെ ശുപാർശ ചെയ്ത നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി എം നിയാസ് ഇന്ന് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകും. വിമർശനം ഉന്നയിച്ചതിന് പിന്നലെയാണ് പരാതി.
വിരമിച്ച ജില്ലാ ജഡ്ജിയാണ് എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ. തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന എ ഷാജഹാൻ മാർച്ച് 31ന് വിരമിച്ചിരുന്നു. വിരമിക്കും മുമ്പേ ജില്ലാ ജഡ്ജിയുമായിരുന്ന എംജി സനൽകുമാറിനെ കമ്മീഷണറായി എൽഡിഎഫ് ശുപാർശ ചെയ്തിരുന്നു. എന്നാൽ ആ ശുപാർശ അംഗീകരിച്ചില്ല.
രണ്ടു മാസം സംസ്ഥാനത്ത് തെരഞ്ഞടുപ്പ് കമ്മീഷണറില്ലായിരുന്നു. 30 തദ്ദേശ വാർഡുകളിലെ തെരഞ്ഞെടുപ്പടക്കം പ്രതിസന്ധിയിലായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

