‘പറഞ്ഞത് ലേശം കൂടിപ്പോയി…’; ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് മസ്‌ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഖേദം പ്രകടിപ്പിച്ച് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌ക് ഖേദപ്രകടനം നടത്തിയത്. ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ എന്റെ ചില പോസ്റ്റുകളില്‍ ഖേദമുണ്ട്. അത് വല്ലാതെ അതിരുവിട്ടു’ മസ്‌ക് എക്‌സില്‍ കുറിച്ചു.

സൗഹൃദ ബന്ധവും ബിസിനസ് ബന്ധവും പുലര്‍ത്തിയിരുന്ന ട്രംപും മസ്‌കും കഴിഞ്ഞ കുറച്ചുനാളുകളായി സാമൂഹിക മാധ്യമങ്ങളിലൂടെ വാക്‌പോര് നടത്തിവരികയായിരുന്നു. ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്ക് ട്രംപിന്റെ ഏറ്റവും പുതിയ ബി​ഗ് ബ്യൂട്ടിഫുൾ ബിൽ എന്ന പേരിലിറങ്ങിയ ധനവിനിയോ​ഗ ബില്ലിനെ വിമർശിച്ചിരുന്നു. ഈ ബില്ലിനെ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയെന്നാണ് മസ്‌ക് എക്സിൽ വിശേഷിപ്പിച്ചത്. ഇവിടെ നിന്നാണ് ട്രംപ് – മസ്‌ക് വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ശേഷം മസ്‌ക് ട്രംപിനെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ALSO READ: ലോസ് ഏഞ്ചൽസിലെ പ്രതിഷേധങ്ങൾ മറയാക്കി വ്യാപക കൊള്ള; ആപ്പിൾ സ്റ്റോറും അഡിഡാസ് ഔട്ട്‌ലെറ്റും വരെ കൊള്ളയടിച്ച് സംഘങ്ങൾ

ട്രംപിന്റെ തെരഞ്ഞെടുപ്പ് കാലയളവിൽ ഇലോൺ മസ്‌ക് ദശലക്ഷക്കണക്കിന് രൂപ സംഭാവന നൽകിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന് കീഴിൽ ഭരണനിർവഹണം മെച്ചപ്പെടുത്താനായി ആവിഷ്കരിച്ച ഡോജിന്റെ മേധാവിയായിരുന്നു ഇലോൺ മസ്ക്. എന്നാൽ ഡോജിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്ന് ആരോപിച്ചാണ് മസ്‌ക് മേധാവി സ്ഥാനത്തു നിന്ന് രാജിവെച്ചത്. ഈ രാജിയും വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News