കാന്താര: ചാപ്റ്റർ 1 കണ്ടിട്ട് തൻ്റെ അഭിനയത്തെക്കുറിച്ച് മമ്മൂട്ടി അഭിനന്ദിച്ചുവെന്ന് വെളിപ്പെടുത്തി നടൻ ജയറാം. ചിത്രത്തില്‍ രാജശേഖരൻ എന്ന രാജാവിൻ്റെ വേഷമാണ് നടൻ അവതരിപ്പിക്കുന്നത്. പ്രമുഖ മാധ്യമത്തോട് സംസാരിക്കവേയാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് വളരെയധികം സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു അതെന്ന് ജയറാം പറഞ്ഞു.
“ഇപ്പോൾ ഞാൻ വളരെ സന്തോഷത്തിലാണ്. ഒരു മിനിട്ട് മുൻപാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ കാണുന്നത്. ചെക്കുചെയ്ത് നോക്കിയപ്പോള്‍ അത് മമ്മൂട്ടിയുടെ സന്ദേശമായിരുന്നു. അദ്ദേഹം സിനിമ കണ്ടിട്ട് എൻ്റെ പ്രകടനത്തെ വളരെയധികം പ്രശംസിച്ചു. കെ ജി എഫ് പോലെ ആയിരം കോടി ക്ലബ്ബില്‍ കയറുന്ന സിനിമയിൽ ഒരു മലയാളനടൻ ഭാഗമാകുന്നത് വളരെ അപൂർവം ആണല്ലോ.” ജയറാം പറഞ്ഞു.
ALSO READ: ‘ഋഷഭില്‍ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്’: കാന്താര സംവിധായകനെക്കുറിച്ച് നടൻ ജയറാം
ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. റിലീസിൻ്റെ ആദ്യ ദിവസം മാത്രം 8000 സ്ക്രീനുകളിലായി 60 കോടി കളക്ഷനാണ് ചിത്രം നേടിയത്. ചിത്രം രണ്ട് ദിവസം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

