ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജിത്തു ജോസഫും ഒന്നിച്ച ചിത്രമായിരുന്നു 2020ന്റെ തുടക്കത്തില്‍ രണ്ട് ഭാഗങ്ങളിലായി നിര്‍മിക്കാന്‍ തീരുമാനിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ്കാരണമാണ് മുങ്ങിയത്. ഇതിനു ശേഷം ഈ സിനിമയെ കുറിച്ച് പിന്നീട് ഒരു അപ്‌ഡേറ്റും വന്നില്ല. ഇപ്പോഴിതാ മുടങ്ങിപ്പോയ ആ സിനിമയെ കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്. അടുത്ത മാസം ഈ ചിത്രം പുനരാരംഭിക്കാൻ പദ്ധതിയുണ്ടെന്നും ലാലേട്ടൻ ഓപ്പൺ ഡേറ്റ് തന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“റാമിന്റെ കാര്യത്തിൽ സീരിയസ് ആയ ചർച്ചകൾ നടക്കുന്നുണ്ട്. ഞാൻ എപ്പോൾ പറയുന്നോ അപ്പോൾ ഡേറ്റ് തരാമെന്ന് ലാൽ സാറും ആന്റണിയും പറഞ്ഞിട്ടുണ്ട്. ഇതൊരു മുൻഗണനാ പ്രോജക്റ്റായാണ് അവർ കാണുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തൃഷ, ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘വലതുവശത്തെ കള്ളൻ’ ആണ് ഇപ്പോൾ പുറത്തിറങ്ങിയ ജീത്തു ജോസഫ് പുതിയ ചിത്രം. മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

