സിനിമാപ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവൽ റിലീസ് തീയതി പ്രഖ്യാപിച്ചു. നവംബർ 27നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. മമ്മൂട്ടി സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റിലീസ് തീയതി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പിലൂടെ ഇതിനോടകം ചിത്രത്തിന്‍റെ പോസ്റ്ററുകളും ടീസറുമൊക്കെ ആരാധകരുടെ ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ചിത്രത്തിൽ വിനായകനും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിന്‍റെ സെൻസറിങ് പൂർത്തിയായത് കഴിഞ്ഞ ദിവസമായിരുന്നു. യു എ 16+ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്. ‘ട്രൂത്ത് ബ്ലീഡ്സ്, സൈലൻസ് ബ്രേക്ക്സ്’ എന്ന ക്യാപ്ഷനോട് കൂടി മമ്മൂട്ടി കമ്പനി ഈ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഏറെ ആവേശത്തോടെയാണ് സെൻസറിങ് പൂർത്തിയായ വിവരം അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ ആരാധകർ ഏറ്റെടുത്തത്. ഇതിന് താഴെ ആവേശകരായ കമന്‍റുകളാണ് ആരാധകർ എഴുതിയത്. ‘ഇറക്കി വിട് മമ്മൂക്ക, കട്ട വെയ്റ്റിങ് ഫോർ ഫയർ’ അങ്ങനെ നീളുന്നു കമന്റുകൾ.
ALSO READ: ‘ഡാർലിങ്’ പ്രഭാസിന് ഇന്ന് ജന്മദിനം: ആശംസകളുമായി താരങ്ങളും ആരാധക ലോകവും; പുതിയ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ട് നടൻ
നേരത്തെ മമ്മൂട്ടിയുടെ പിറന്നാൾ ദിവസം പുറത്തുവന്ന കളങ്കാവൽ ടീസറിനെ ആരാധകർ നെഞ്ചിലേറ്റിയിരുന്നു. ആ ടീസറിലെ മമ്മൂട്ടിയുടെ ചിരിയായിരുന്നു ഹൈലൈറ്റ്. നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കഥയാണ് കളങ്കാവിലിന്റേതെന്ന് സംവിധായകൻ ജിതിൻ കെ ജോസ് നേരത്തെ കൈരളി ന്യൂസ് ഓൺലൈന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ഒരു ക്രൈം ഡ്രാമ ജോണറിൽപ്പെടുന്ന ചിത്രമാണ് കളങ്കാവൽ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ സിനിമ ദുൽഖർ സൽമാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങൾ രചിച്ചത് ജിതിൻ കെ ജോസാണ്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് കളങ്കാവലിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

