എഫ്1 മുതൽ മാരീശൻ വരെ: സ്ക്രീനുകളിലേക്ക് അവേശത്തിര പകരാൻ എത്തുന്നു കിടിലൻ OTT റിലീസുകൾ

New OTT Release

സിനിമാ പ്രേമികൾക്ക് വൻ വിരുന്നൊരുക്കി കിടിലൻ റിലീസുകളാണ് ഇത്തവണ OTTയിലെത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി തുടങ്ങി വിവിധ ഭാഷകളിൽ പുറത്തിറങ്ങി തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രങ്ങളാണ് OTTയിലേക്ക് എത്തുന്നത്. അത് കൂടാതെ ആരാധകർ കാത്തിരുന്ന പല സീരീസുകളും റിലീസായിട്ടുണ്ട്.

തലൈവൻ തലൈവി

കോമഡിയും പ്രണയവും ചേർന്ന് ആസ്വാദകനെ രസിപ്പിച്ച വിജയ് സേതുപതി നിത്യ മേനോൻ ചിത്രം തലൈവൻ തലൈവി OTTയിലേക്ക് എത്തുകയാണ്. പാണ്ടിരാജ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയതാണ്. ജൂലൈ 25ന് റിലീസായ ചിത്രം ആമസോൺ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്.

Also Read: കൂലിയെ പൂക്കിയാക്കിയ മിസിസ് ടൈഗർ; ‘സോണിയ’ ഗാനം പാടി നാഗാർജുന: റീൽസ് ഭരിച്ച് കൂലി ട്രെൻഡ്സ്

മാരീശൻ

maareesan

ഈയിടെ റിലീസായ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട സിനിമയാണ് മാരീശൻ. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെയും വടിവേലുവിന്റെയും പെർഫോർമെൻസ് വളരെയധികം പ്രശംസ നേടിയിരുന്നു. സുധീഷ് ശങ്കർ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ആഗസ്ത് 22ന് നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

എഫ്1

ബ്രാഡ് പിറ്റ് കേന്ദ്രകഥാപാത്രമായി എത്തിയ ലോകത്താകമാനം ഓളം സൃഷ്ടിച്ച സിനിമയാണ് എഫ്1: ദി മൂവി. ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളിൽ ആഗോളതലത്തിൽ ഏറ്റവും വലിയ ഹിറ്റായ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. ആമസോൺ പ്രൈം വീഡിയോയിലും ആപ്പിൾ ടി.വി+ ലുമാണ് ചിത്രത്തിന്റെ സ്ട്രീമിങ്.

Also Read: ബോളിവുഡിലും പവർ കാണിച്ച് രജനീകാന്ത്; ‘വാർ 2’ വിനെ കടത്തി വെട്ടി ‘കൂലി’

പീസ്‌മേക്കർ സീസൺ 2

പീസ്‌മേക്കറുടെ സീസൺ 2 സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ജെയിംസ് ഗൺ സംവിധാനം ചെയ്ത സീരിസിൽ ജോൺ സീനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡാനിയൽ ബ്രൂക്ക്സ്, ഫ്രെഡി സ്ട്രോമ, ജെന്നിഫർ ഹോളണ്ട്, ഫ്രാങ്ക് ഗില്ലോ, ടിം മെഡോസ്, മൈക്കിൾ റൂക്കർ എന്നിവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News