
ബോളിവുഡും കടന്ന് അങ്ങ് ഹോളിവുഡിലും എണ്ണമറ്റ ആരാധകരെ സ്വന്തമാക്കിയ, ഇന്ത്യയുടെ അഭിമാന താരമാണ് പ്രിയങ്ക ചോപ്ര. പ്രശസ്ത സംഗീതജ്ഞൻ നിക്ക് ജോനാസിനെയാണ് താരം വിവാഹം കഴിച്ചത്. ഇന്ന് ഇരുവരുടെയും ഏഴാം വിവാഹ വാർഷികമാണ്. സ്പെഷ്യൽ ദിനത്തിൽ താരങ്ങൾ പങ്കുവച്ച പോസ്റ്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പീസിയുടെ ചിത്രം പങ്കിട്ടാണ് നിക്ക് ഈ ദിവസത്തെ അടയാളപ്പെടുത്തിയത്. ‘എന്റെ ഡ്രീം ഗേളുമായി വിവാഹിതനായിട്ട് 7 വർഷങ്ങൾ’ എന്നാണ് ബീച്ചിൽ നിന്നുള്ള പ്രിയങ്കയുടെ ഫോട്ടോയ്ക്കൊപ്പം നിക്ക് കുറിച്ചത്. ‘നീയാണ് ഒരാളുടെ സ്വപ്നങ്ങളുടെ രൂപം’ എന്ന് കുറിച്ചുകൊണ്ട് പ്രിയങ്ക ഈ സ്റ്റോറി പങ്കുവെച്ചിട്ടുമുണ്ട്.

തങ്ങളുടെ ജീവിതത്തിലെ പ്രണയ നിമിഷങ്ങളും സന്തോഷങ്ങളും നേട്ടങ്ങളുമെല്ലാം പ്രിയങ്കയും നിക്കും ആരാധകർക്കൊപ്പം പങ്കുവയ്ക്കാറുണ്ട്. 2018ൽ ജോധ്പൂരിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ വെച്ചാണ് ഇരുവരുടെയും വിവാഹം നടന്നത്. മാൾട്ടി മേരി ചോപ്ര ജോനാസ് മകളാണ്.

അതേസമയം പൃഥ്വിരാജും പ്രധാന വേഷത്തിലുള്ള എസ്എസ് രാജമൗലിയുടെ ‘വാരണാസി’യിൽ പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിൽ മന്ദാകിനി എന്ന കഥാപാത്രമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ.
Also Read: ചുവന്ന സാരിയിൽ അതിസുന്ദരിയായി സാമന്ത; വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്
ഫ്രാങ്ക് ഇ. ഫ്ലവേഴ്‌സ് സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന ആക്ഷൻ ഡ്രാമയായ ‘ദി ബ്ലഫി’ലും പ്രിയങ്ക വേഷമിടുന്നുണ്ട്. കാൾ അർബൻ, ഇസ്മായിൽ ക്രൂസ് കോർഡോവ, സഫിയ ഓക്ലി-ഗ്രീൻ, ടെമുവേര മോറിസൺ എന്നിവരുൾപ്പെടെ വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്. കൂടാതെ, സിറ്റാഡൽ ‘സീസൺ-2’ലും പ്രിയങ്ക എത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

