‘ആലിയ ഭട്ട് തൻ്റെ വേഷങ്ങള്‍ക്കായി സെറ്റില്‍ കൂടുതല്‍ തയ്യാറെടുപ്പുകളൊന്നും എടുക്കാറില്ല, പക്ഷേ…’: ‘ഡാർലിംഗ്സ്’ സഹതാരതത്തെക്കുറിച്ച് മനസ്സു തുറന്ന് റോഷൻ മാത്യു

darlings

ആലിയ ഭട്ട് തൻ്റെ വേഷങ്ങള്‍ക്കായി സെറ്റില്‍ കൂടുതല്‍ തയ്യാറെടുപ്പുകളൊന്നും എടുക്കാറില്ലെന്ന് നടൻ റോഷൻ മാത്യു. നടൻ്റെ പുതിയ ചിത്രമായ ‘ഇത്തിരി നേരത്തിൻ്റെ’ പ്രമോഷൻ്റെ ഭാഗമായുള്ള അഭിമുഖത്തിനിടെയാണ് ആലിയയെക്കുറിച്ച് മനസ്സു തുറന്നത്. 2022ലെ ഹിന്ദി ചിത്രമായ ‘ഡാർലിംഗ്സ്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിച്ചത്. ഷെഫാലി ഷാ, ആലിയ ഭട്ട്, വിജയ് വർമ്മ എന്നിവർ ചിത്രത്തിൽ അഭിനയിച്ചതിനാലാണ് സിനിമ ചെയ്യാൻ താൻ തീരുമാനിച്ചതെന്ന് റോഷൻ പറഞ്ഞു.

തൻ്റെ വേഷങ്ങള്‍ക്കായി സെറ്റില്‍ കൂടുതല്‍ തയ്യാറെടുപ്പുകളൊന്നും എടുക്കാറില്ലെന്നും അവിടവിടെ കറങ്ങി നടക്കുന്നതും കാണും. എന്നാല്‍ തൻ്റെ ഷോട്ടിൻ്റെ സമയമാകുമ്പോള്‍ നന്നായി അഭിനയിക്കുകയും എന്തൊക്കെയോ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് തോന്നുമെന്ന് നടൻ പറഞ്ഞു. അത് ആലിയയുടെ അഭിനയത്തില്‍ നിന്നു തന്നെ മനസ്സിലാകുമെന്ന് നടൻ കൂട്ടിച്ചേര്‍ത്തു.

ALSO READ: ഒടുവില്‍ ‘ഛാവ’യും കീ‍ഴടങ്ങി: 2025ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടുന്ന ചിത്രമായി മാറി ‘കാന്താര: ചാപ്റ്റര്‍ വണ്‍’

ഷെഫാലിയും ആലിയയും അഭിനയത്തിൽ സ്വീകരിക്കുന്ന വ്യത്യസ്ത സമീപനങ്ങളെക്കുറിച്ചും റോഷൻ വിശദീകരിച്ചു. ഷെഫാലി ഒരു കഥാപാത്രത്തിനായി മുൻകൂട്ടി തയ്യാറെടുക്കുന്ന അഭിനേത്രിയാണെന്നും അത് സെറ്റിൽ വ്യക്തമായി കാണാമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News