ബോളിവുഡിന് എന്തൊക്കെയോ സംഭവിച്ചു; അധികാരക്കസേരയിലുണ്ടായ മാറ്റം ഹിന്ദി സിനിമയെ ബാധിച്ചതായി എ ആർ റഹ്മാൻ

arr

ഇന്ത്യൻ സം​ഗീത ലോകത്തിന്റെ സ്വന്തം മൊസാർട്ട് ഓഫ് മദ്രാസിന് പോലും ബോളിവുഡിൽ രക്ഷയില്ല. ഇതാദ്യമായല്ല ബോളിവുഡിൽ എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കുന്നത് ചില അധികാര കേന്ദ്രങ്ങളാണെന്ന തുറന്ന് പറച്ചിലുകൾ ഉണ്ടാകുന്നത്. ഹിന്ദി സിനിമയിൽ ആര് അഭിനയിക്കണം ആർക്ക് അവസരം ലഭിക്കരുത് എന്ന് തീരുമാനിക്കുന്ന ഒരു പവർ ലോബിയുണ്ടെന്ന് മുൻപ് തന്നെ പ്രിയങ്ക ചോപ്രയും, കങ്കണ റണൗട്ടും, സുശാന്ത് സിങ് രാജ്പുത്തും ഉൾപ്പെടെയുള്ള പല താരങ്ങളും പൊതുവേദിയിലും അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇന്ത്യക്കാരുടെ സ്വകാര്യ അഹങ്കാരമായ എ ആർ റഹ്മാൻ മുൻപും പല വേദികളിൽ വച്ച് പരസ്യമായിതന്നെ സൽമാൻ ​ഖാൻ ഉൾപ്പെടെയുള്ളവർ എങ്ങനെയാണ് അധികരമുപയോ​ഗിച്ച് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് എന്ന രീതിയിൽ ഒളിയമ്പുകൾ എയ്തിട്ടുമുണ്ട്.
വീണ്ടും അത്തരം ചില തുറന്ന് പറച്ചിലുകളുമായി അദ്ദേഹം വീണ്ടും മുന്നോട്ട് വന്നിരിക്കുകയാണ്.

Also read : BTS IS BACK ! 2026 മാർച്ചിൽ ‘അരിരംഗ്’ റിലീസ്; ഇന്റർനെറ്റ് കീഴടക്കാൻ ഏഴ് പേരും ഒന്നിക്കുന്നു!

2018 മുതൽ 2026 വരെയുള്ള കഴിഞ്ഞ എട്ട് വർഷങ്ങൾ ബോളിവുഡിൽ തകർച്ചയുടെ കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബോളിവുഡിലെ അധികാര ഘടനകളിലുണ്ടായ മാറ്റങ്ങളും ക്രിയേറ്റീവ് അല്ലാത്ത ശക്തികളുടെ സ്വാധീനം വർധിച്ചതുമാണ് ഈ മാറ്റത്തിന് കാരണമെന്നാണ് റഹ്മാൻ വ്യക്തമാക്കുന്നത്. സർ​ഗാത്മകതയ്ക്ക് പകരം സിനിമയെ വാണിജ്യപരമായി കാണാൻ തുടങ്ങിയതും ഒരു വലിയ കാരണമായി പറയുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി തനിക്കു ബോളിവുഡിൽ നിന്നുള്ള അവസരങ്ങൾ കുറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ വിവിധ ഭാഷകളിലായി കലാമൂല്യമുള്ള സിനിമകളുമായി സഹകരിക്കാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണ്. സംഗീതത്തിൽ സൃഷ്ടിപരമായ സ്വാതന്ത്ര്യം എവിടെയുണ്ടോ അവിടെക്കാണ് തന്റെ യാത്രയെന്നും റഹ്മാൻ കൂട്ടിച്ചേർത്തു. റഹ്മാന്റെ ഈ വെളിപ്പെടുത്തൽ ബോളിവുഡിലെ മാറുന്ന പ്രവണതകളെക്കുറിച്ച് വീണ്ടും ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News