കോലാപൂരി മോഡലിന് പിന്നാലെ ഇന്ത്യന്‍ ജുട്ടീസിനെയും കോപ്പിയടിച്ച് പ്രാഡ; ട്രോളി സോഷ്യല്‍ മീഡിയ

prada

ഇന്ത്യന്‍ മോഡലുകളെ കോപ്പിയടിക്കുന്നത് തുടര്‍ന്ന് ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്റായ പ്രാഡ. ഇന്ത്യയുടെ തനദായ കോലാപൂരി പാദരക്ഷകളുടെ മോഡലുകളെ സ്വന്തം മോഡെലെന്ന നിലയില്‍ അവതരിപ്പിച്ച പ്രാഡയെ കൈയ്യോടെ നേരത്തെ പൊക്കിയിരുന്നു. കോപ്പിയടി വിവാദമായതോടെ ഇന്ത്യന്‍ കോലാപൂരി ഡിസൈനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് തങ്ങളുടെ ഡിസൈന്‍ ഉണ്ടാക്കിയതെന്നുമായിരുന്നു പ്രാഡയുടെ കുറ്റസമ്മതം. കോലാപൂരി പാദരക്ഷകളുടെ കോപ്പിയടി വിവാദത്തിന്റെ അലയൊലികള്‍ അവസാനിച്ച് ദിവസങ്ങള്‍ക്ക് പിന്നാലെ വീണ്ടും കോപ്പിയടി വിവാദത്തില്‍പ്പെട്ടിരിക്കുയാണ് പ്രാഡ. പിടിക്കപ്പെട്ടതോടെ പ്രാഡക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധിപേര്‍ കമന്റുകളുമായും രംഗത്തെത്തി. കോപ്പിയടി ഒരു കലയാണെങ്കില്‍ പ്രാഡ അതില്‍ അഗ്രഗണ്യരാണ്.ഇത് നിര്‍ത്താനായില്ലേ അങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയ കമന്റുകള്‍.

കോലാപൂരി പാദരക്ഷകളുടെ മോഡലിന് പിന്നാലെ ആന്റ്വിക്ക് ലെദര്‍ പമ്പ്‌സ് എന്ന പേരില്‍ ഇന്ത്യന്‍ ജുട്ടീസ് എന്ന ബ്രാന്‍ഡിനെയാണ് ഇത്തവണ കോപ്പിയടിച്ചത്.വ്യത്യസ്ഥ നിറത്തിലുള്ള ഇത്തരം മോഡലുകള്‍ പ്രാഡയുടെ വെബ്‌സൈറ്റില്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ജുട്ടിയുടെ അതേപകര്‍പ്പ് ഒരെണ്ണവും അതില്‍ ഉള്‍പ്പെടുന്നു.ഇന്ത്യന്‍ ജുട്ടികള്‍ ഫ്‌ലറ്റായാണ് കാണപ്പെടുന്നത്. പ്രാഡയുടെ സമാന ചെരുപ്പിന് അല്‍പം ഹീല്‍സ് കാണപ്പെടുന്നു എന്നത് മാത്രമാണ് ഏക വ്യത്യാസം. തങ്ങള്‍ പശുത്തോല്‍ ഉപയോഗിച്ചു നിര്‍മിച്ചതും, തീര്‍ത്തും പുതിയതുമായ മോഡലാണെന്നാണ് പ്രാഡ പറയുന്നത്.

Also read- സാരികൾ പുതുമ നഷ്ടപ്പെടാതെ എങ്ങനെ ദീർഘകാലം ഉപയോഗിക്കാം? ഈ വിദ്യ ഒന്ന് പരീക്ഷിച്ചുനോക്കൂ..

ഇന്ത്യന്‍ മോഡലുകള്‍ 400 മുതല്‍ 2000 രൂപ വരെ നിരക്കില്‍ വില്‍പന നടത്തുന്ന ഇത്തരം മോഡലുകളെ പതിന്മടങ്ങ് അധികം തുകക്കാണ് പ്രാഡ വില്‍പ്പന നടത്തുന്നത്.കോലാപൂരി പാദരക്ഷകളുടെ മാത്രം മോഡലുകള്‍ക്ക് ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വിലയിട്ടാണ് പ്രാഡ വിപണിയില്‍ വില്‍പന നടത്തിയത്. തനതാദ ഇന്ത്യന്‍ മോഡലുകളെ ഒരു ക്രെഡിറ്റും നല്‍കാതെ അടിച്ചുമാറ്റുകയും ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് കിട്ടേണ്ടുന്ന അംഗീകാരം കൂടിയാണ് ഇവര്‍ കൈക്കലാക്കുന്നത്.അതേസമയം ജുട്ടീസിന്റെ കാര്യത്തില്‍ കോപ്പിയടിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രാഡ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News