
സാരി നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഒരു വസ്ത്രധാരണ രീതിയാണ്. സാരി ഉടുക്കാനും ഉടുത്ത കാണാനുമൊക്കെ നമുക്ക് വളരെയധികം പ്രിയമാണ്. എന്നാൽ സാരി ഉടുക്കുന്നത് പോലെ അത്ര എളുപ്പമല്ല കാലങ്ങളോളം സാരി കേടു കൂടാതെ സൂക്ഷിക്കുന്നത്. സൂക്ഷിച്ച് ഉടുത്തില്ലെങ്കിലും കഴുകി ഉണക്കി എടുത്തുവച്ചില്ലെങ്കിലും സാരി പെട്ടെന്ന് ചീത്തയാകാനുള്ള സാധ്യത കൂടുതലാണ്. വളരെ സൂക്ഷിച്ചു കൈകാര്യം
ചെയ്‌താൽ മാത്രമേ ഏറെക്കാലം പുതുമയോടെ സാരി നിലനിർത്താൻ സാധിക്കൂ. അതിനായി ചില വിദ്യകൾ നമുക്ക് പരീക്ഷിച്ചു നോക്കാം.
നമ്മുടെ കയ്യിൽ വിവിധ തരം മെറ്റീരിയലുകളുടെ സാരികൾ ഉണ്ടാകും . കല്ലുകളും മുത്തുകളും പതിപ്പിച്ചത്, ത്രെഡ് വര്‍ക്ക് ചെയ്തത് , നേര്‍ത്തത്, കട്ടിയുള്ളത്, മൃദുവായത്, തുടങ്ങി വ്യത്യസ്തയിനം. ഇവയെല്ലാം ഭൂരിപക്ഷം പേരും ഒരുമിച്ചാകും സൂക്ഷിക്കാൻ സാധ്യത. എന്നാൽ ഇത് സാരിയുടെ ആയുസ്സ് കുറയ്ക്കും. നിറയെ കല്ലുകളും മുത്തുകളുമുള്ള സാരികൾ പ്രത്യേകിച്ചും വേറെ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഇവ മറ്റ് സാരികളില്‍ കൊളുത്തി നില്‍ക്കാനും അവയ്ക്ക് കേടുപാടുകള്‍ ഉണ്ടാകാനും കാരണമാകും.
സാരികളിൽ എന്തെങ്കിലും കറകൾ പറ്റുന്നത് സാധാരണമായി നടക്കുന്നതാണ്. പല കറകളും പൂര്‍ണമായും നീക്കം ചെയ്യാന്‍ പ്രയാസവുമാകും. റ വീണു കഴിഞ്ഞാല്‍ എത്രയും വേഗം അവ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതാണ് നല്ലത്. പൂര്‍ണമായും നീക്കം ചെയ്യാനായി വിനാഗിരി, നാരങ്ങാ നീര്, സോപ്പ് എന്നിവ ചേര്‍ത്ത് നമുക്ക് ഉപയോഗിക്കാവുന്നതാണ്.
സാരി അലക്കി വൃത്തിയാക്കുന്നതും അത് മടക്കി വെയ്ക്കുന്നതും കൊറച്ച് മെനക്കേടുള്ള പണി തന്നെയാണ്. പക്ഷെ എല്ലാ സാരികളും ഒരേ രീതിയില്‍ അലക്കിയാൽ സാരിയുടെ പണി കഴിയും . സാരി ഉപയോഗിക്കുന്നതിനു മുന്‍പ് തന്നെ ഇവ അറിഞ്ഞിരിക്കണം. ചിലത് വാഷിംഗ് മെഷീനില്‍ അലക്കാന്‍ കഴിയുമെങ്കില്‍ മറ്റ് ചിലത് കൈകള്‍ ഉപയോഗിച്ച് മൃദുവായ രീതിയില്‍ കഴുകി വൃത്തിയാക്കാന്‍ സാധിക്കുന്നവയായിരിക്കും. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അലക്കിയെടുക്കണം. ചില സാരികള്‍ ഡ്രൈ ക്ലീന്‍ മാത്രം ചെയ്യേണ്ടവയാകും. ഇതും നമ്മൾ ശ്രദ്ധിക്കണം.
ALSO READ: പതിവായി മുടി കളര്‍ ചെയ്യുന്നവരാണോ? വരാനിരിക്കുന്നത് ഈ അപകടം
അതുപോലെ ശ്രദ്ധിക്കേണ്ടതാണ് സാരി അയണ്‍ ചെയ്യുന്നത്. മറ്റ് വസ്ത്രങ്ങള്‍ അയണ്‍ ചെയ്യുന്നതിനേക്കാള്‍ ശ്രദ്ധ വേണം സാരി അയൺ ചെയ്യുമ്പോൾ. കുറഞ്ഞ ചൂടില്‍ പതുക്കെ വേണം സാരി അയണ്‍ ചെയ്യാന്‍. കൂടിയ ചൂടില്‍ അയണ്‍ ചെയ്യുന്നത് സാരിയുടെ ഫാബ്രിക്കിന്റെ ഭംഗി നശിപ്പിച്ചേക്കാം.പെട്ടെന്ന് ചൂടേല്‍ക്കാന്‍ സാധ്യതയുള്ള ഫാബ്രിക് ആണെങ്കില്‍ അതിനു മുകളില്‍ മറ്റൊരു തുണി വെച്ച ശേഷം അയേണ്‍ ചെയ്യുന്നത് ഗുണം ചെയ്യും. ഫാബ്രിക് നശിക്കാതിരിക്കാനും നിറം മങ്ങാതിരിക്കാനും ഈ വിദ്യ സഹായിക്കും.
അലമാരകളിൽ സാരികള്‍ ദീർഘകാലം മടക്കി വെച്ച രീതിയില്‍ ഇരിക്കുന്നതും നല്ലതല്ല, മടക്കുകളില്‍ വര വീഴാനും നിറ വ്യത്യാസമുണ്ടാകാനും ഇത് കാരണമാകും. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പുതുമ നഷ്ടപ്പെടാത്ത രീതിയിൽ സാരികൾ ദീർഘകാലം ഉപയോഗിക്കാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

