റാമ്പിൽ ഫാഷൻ വിസ്മയം തീർത്തു ഗർഭിണികൾ; മാതൃദിനത്തോട് അനുബന്ധിച്ചു വ്യത്യസ്ത ഫാഷൻ ഷോയുമായി തിരുവനന്തപുരം ലുലുമാളും കിംസ് ഹെൽത്തും

momsoon

തിരുവനന്തപുരം: മാതൃദിനത്തോടനുബന്ധിച്ച് കിംസ് ഹെൽത്തും തിരുവനന്തപുരം ലുലു മാളും സംയുക്തമായി സംഘടിപ്പിച്ച “മോംസൂൺ” എന്ന പേരിലുള്ള ഗർഭിണികളുടെ ഫാഷൻ ഷോ വ്യത്യസ്ത അനുഭവമായി. തിരുവനന്തപുരം ലുലുമാളിൽ നടന്ന ഫാഷൻ ഷോയിൽ വിവിധ പ്രായത്തിലുള്ള 13 ഗർഭിണികൾ റാംപിലൂടെ ചുവടുവെച്ചു. മാതൃത്വത്തിന്റെ മഹത്വം ആഘോഷിക്കുന്നതിനും ഗർഭാവസ്ഥയിലും സ്ത്രീകൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ കഴിയുമെന്ന സന്ദേശം പകരുന്നതിനുമായി രണ്ടാം തവണയാണ് കിംസ് ഹെൽത്തും തിരുവനന്തപുരം ലുലുമാളും സംയുക്തമായി പരിപാടി സംഘടിപ്പിച്ചത്.

ട്രെഡിഷണൽ, വെസ്റ്റേൺ വിഭാഗങ്ങളിലായി സംഘടിപ്പിച്ച ഫാഷൻ ഷോ മത്സരത്തിൽ ഐശ്വര്യ ബി എസ് വിജയിയായി. നേഹ അശോക് ഫസ്റ്റ് റണ്ണറപ്പായും, ശിവാനി ജിൻഡാൽ ഐഎഎസ് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു.

ALSO READ; ഐഎൻഎസ് വിക്രാന്തിന്‍റെ ലൊക്കേഷൻ വിവരം ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

പരിപാടിയുടെ ഭാഗമായി അമ്മമാരും കുട്ടികളും അണിനിരന്ന ഫാഷൻ ഷോയും നടന്നു. കിംസ് ഹെൽത്തിലെ ഗൈനക്കോളജി വിഭാഗം കൺസൽട്ടന്റ് ഡോ. സിമി ഹാരിസും മകൾ സൈറ ഹാരിസും ഒരുമിച്ച് റാംപിൽ ചുവടുവെച്ചു. കിംസ് ഹെൽത്തിലെ ഹൈ റിസ്ക് പ്രെഗ്നൻസി ആന്റ് ഫീറ്റൽ മെഡിസിൻ സീനിയർ കൺസൽട്ടന്റ് ഡോ. ആർ വിദ്യാലക്ഷ്‌മി, ലുലുമാൾ ഓപ്പറേഷൻസ് മാനേജർ നിധിൻ സുധീഷ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News