
കർണാടക: റോഡ് നികുതി അടയ്ക്കാതെ ബെംഗളൂരുവിലെ തെരുവുകളിലൂടെ പാഞ്ഞ ആഡംബര സ്പോർട്സ് കാറിന് ഒടുവിൽ പിടിവീണു. വൻ നികുതി വെട്ടിപ്പ് നടത്തിയ കാർ ഉടമയെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഉദ്യോഗസ്ഥരാണ് പൂട്ടിയത്. 1.42 കോടി രൂപയാണ് ഉടമക്ക് റോഡ് നികുതിയായി അടക്കേണ്ടി വന്നു. 7.5 കോടി രൂപ പ്രാരംഭ വിലയുള്ള ചുവന്ന ഫെരാരി SF90 സ്ട്രഡൈൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നഗരത്തിലെ റോഡുകളിലൂടെ പായുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് ബെംഗളൂരു സൗത്ത് ആർടിഒയിലെ ഉദ്യോഗസ്ഥർ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത ഫെരാരിയുടെ നികുതി നില പരിശോധിച്ചത്. നികുതി അടച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ വാഹനം പിടിച്ചെടുത്ത് ഉടമയ്ക്ക് നികുതി അടക്കാനുള്ള നോട്ടീസ് നൽകുകയുമായിരുന്നു.
ALSO READ;മോട്ടോര്‍ വാഹന അപകടക്കേസുകളില്‍ നിര്‍ണയാക വിധിയുമായി സുപ്രീംകോടതി
പണം അടയ്ക്കാൻ വൈകുന്നേരം വരെ സമയവും നൽകി. നികുതി അടച്ചില്ലെങ്കിൽ നേരിടേണ്ടി വരുന്ന നിയമപരമായ പ്രത്യാഘാതങ്ങളും നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. എന്തായാലും നോട്ടീസ് കയ്യിൽ കിട്ടിയതോടെ ഉടൻ തന്നെ ബാങ്കിലേക്ക് പാഞ്ഞ കാറുടമ നികുതി തുകയായ 1.41 രൂപ പിഴയടക്കം അടച്ചുതീർത്തു എന്നാണ് റിപ്പോർട്ടുകൾ.
ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സമീപകാലത്ത് നികുതി അടപ്പിച്ചതിൽ ഒരു വാഹനത്തിന് അടക്കുന്ന ഏറ്റവും വലിയ വാഹന നികുതി തുകയാണിത്. നികുതി അടയ്ക്കാതെ പ്രവർത്തിക്കുന്ന ആഡംബര വാഹനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് വകുപ്പ് അറിയിച്ചു. ഫെബ്രുവരിയിൽ, നികുതി വെട്ടിപ്പിന് ഫെരാരി, പോർഷെ, ബിഎംഡബ്ല്യു, ഓഡി, ആസ്റ്റൺ മാർട്ടിൻ, റേഞ്ച് റോവർ എന്നിവയുൾപ്പെടെ 30 ആഡംബര കാറുകൾ ഗതാഗത വകുപ്പ് പിടിച്ചെടുത്തിരുന്നു. 40-ലധികം ആർടിഒ ഉദ്യോഗസ്ഥരാണ് ഈ ഓപ്പറേഷനിൽ പങ്കാളികളായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here