ന്യൂജഴ്സി സ്റ്റേഡിയത്തിൽ തലമുറമാറ്റം; ഇനി ലാമിൻ യമാൽ ആട്ടം

yamal_messi

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നമ്മെ ത്രസിപ്പിച്ച ഒരുപിടി ഫുട്ബോൾ വിസ്മയങ്ങൾ കളമൊഴിയുകയാണ്. വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ഇനി ലോകകപ്പ് വേദികളിൽ കാൽപ്പന്തുകളിക്കാരായി കാണാനാകില്ല. ന്യൂജഴ്സി സ്റ്റേഡിയത്തിൽ എക്സ്ട്രാ ടൈമിൽ നേടിയ ഒരൊറ്റ ഗോളിൽ അർജന്‍റീനയെ മറികടന്ന് രണ്ടാം ലോക കിരീടം സ്പെയിൻ നേടുമ്പോൾ ഫുട്ബോളിലെ തലമുറമാറ്റത്തിന് കൂടിയാണ് സാക്ഷിയാകുന്നത്.

പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള ലാമിൻ യമാൽ, പൌ കുർബാസി എന്നിവരൊക്കെ വരുംനാളുകളിൽ കളിക്കളങ്ങൾ അടക്കിവാഴുന്നത് നമുക്ക് കാണാം. ഇവർക്കൊപ്പം നിക്കോ വില്യംസ്, പെഡ്രി, ഗാവി തുടങ്ങിയ സ്പാനിഷ് യുവതാരങ്ങളും കളം പിടിക്കും. സ്പാനിഷ് ഫുട്ബോളിന്‍റെ മറ്റൊരു സുവർണതലമുറയുടെ വിളംബര പ്രഖ്യാപനം കൂടിയാണ് ഈ കിരീടധാരണത്തോടെ നടക്കുന്നത്.

ഈ ലോകകപ്പിൽ ഒരുപിടി യുവതാരങ്ങളും വരവറിയിച്ചിട്ടുണ്ട്. ഏഴ് ഗോളടിച്ച് ഒരുലോകകപ്പിൽ ഇംഗ്ളണ്ടിന്‍റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററായ ജൂഡ് ബെല്ലിങ്ഹാം, ബ്രസീൽ താരം എൻഡ്രിക്, തുർക്കിയുടെ ആർഡ ഗുളർ, നോർവെയുടെ ആന്ദ്രിയാസ് ഷെൽഡെരുപ്, പോർച്ചുഗൽ താരം ജോവോ നെവെസ് എന്നിവരൊക്കെ കാൽപ്പന്തുകളിയുടെ ഭാവിവാഗ്ദാനങ്ങളാണ്.

Also Read- ഒരു ലോകകിരീടവും റണ്ണേഴ്സ് അപ്പും; തലയുയർത്തി ലയണൽ മെസിക്ക് മടങ്ങാം

പ്രതിഭകൊണ്ടും കളിമികവിനാലും വരുംകാലങ്ങളിൽ മൈതാനങ്ങൾ അടക്കിവാഴുന്ന യുവതാരങ്ങളിൽ ലാമിൻ യമാൽ തന്നെയായിരിക്കും മുന്നിൽ. പത്തൊമ്പത് വയസിനുള്ളിൽ അതുല്യമായ നേട്ടങ്ങളാണ് യമാൽ സ്വന്തം പേരിൽ കുറിച്ചത്. യൂറോകപ്പിന് പിന്നാലെ വിശ്വകിരീടം കൂടിയായതോടെ യമാൽ വരുംവർഷങ്ങളിലെ ബാലൺ ഡി ഓർ പുരസ്ക്കാരവേദിയിലെ അവഗണിക്കാനാകാത്ത സാന്നിദ്ധ്യമായി മാറിയേക്കാം.

Also Read- ഫിഫ ലോകകപ്പ് 2026: കപ്പ് ഓഫ് സ്പെയിൻ; അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ ചാമ്പ്യന്മാർ

ഗോളടിക്കുന്നതിനേക്കാൾ അസാമാന്യവൈഭവത്തോടെ എതിരാളികളെ മറികടന്ന് ഗോളവസരം ഒരുക്കുന്നതിൽ മിടുക്കനാണ് യമാൽ. അതുകൊണ്ടുതന്നെ നൊടിയിടയിൽ കളിയുടെ ഗതിമാറ്റുന്ന ഉജ്ജ്വലപ്രകടനങ്ങൾ യമാലിൽനിന്ന് തുടർച്ചയായി ഉണ്ടാകും. ഇത് യമാലിന്‍റെ താരമൂല്യവും വിപണിമൂല്യവുമൊക്കെ കുത്തനെ ഉയർത്തി. അതെ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒഴിച്ചുപോകുന്ന സിംഹാസനത്തിൽ, ഇനി ഈ താര രാജകുമാരൻ ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News