
ഫിഫ ലോകകപ്പിലെ ഘാനയും പനാമയും തമ്മിലുള്ള ഗ്രൂപ്പ് എൽ പോരാട്ടത്തിൽ കളിയുടെ അവസാന നിമിഷത്തിൽ നേടിയ ഗോളിന്റെ പിൻബലത്തിൽ ഘാന പനാമയെ പരാജയപ്പെടുത്തി. ടോറോന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാനയുടെ വിജയം. വന്യമായ കരുത്തിനു പേരുകേട്ട ഘാന ടി 4-2-3-1 ഫോർമേഷനലിലും പനാമ 3-4-3 ഫോർമേഷനിലും ആണ് കളിക്കളത്തിൽ അണിനിരന്നത്. പ്രതീക്ഷകൾക്ക് വിപരീതമായി കളിയിലെ ആദ്യത്തെ മികച്ച അവസരം സൃഷ്ടിച്ചത് പനാമയായിരുന്നു. രണ്ടാം മിനുട്ടിൽ ആണ് പനാമയുടെ താരം സെസിലിയോ വാട്ടർമാൻ എതിര ഗോൾ പോസ്റ്റിലേക്ക് മികച്ചൊരു ഷോട്ട് തൊടുക്കുന്നത്. അധികം നല്ല അവസരങ്ങളൊന്നും സൃഷ്ടിക്കപ്പെടാതെ പോയ പോരാട്ടത്തിലെ മികച്ചൊരു അവസരം ആയിരുന്നു ഇത്.
Also Read:ഫിഫ ലോകകപ്പ് 2026: പറങ്കിപ്പടയെ സമനിലയിൽ തളച്ച് കോംഗോ
രണ്ടാം പകുതിയിൽ ക്രിസ്ത്യൻ മാർട്ടിനെസിന്റെ നേതൃത്വത്തിൽ പനാമ ഇടയ്ക്കിടെ ഘാനയുടെ ഗോൾ മുഖത്തെ ആക്രമിച്ചു കൊണ്ടേയിരുന്നു. മറുവശത്ത് കളിയിൽ ആധിപത്യത്തെ സ്ഥാപിക്കുമെന്ന് കരുതിയ ഘാനയ്ക്ക് പകരം കളിക്കാരെ പരീക്ഷിച്ചിട്ടും ആധിപത്യം സ്ഥാപിക്കാൻ ആയില്ല. ഒടുവിൽ കാണികൾ പോലും കൂക്കി വിളി തുടങ്ങിയതിനിടയിൽ അവസാന പാദത്തിൽ അത്ര നേരം പ്രതിരോധിച്ചു കളിച്ച ഘാന പനാമയുടെ ഗോൾ മുഖത്തേയ്ക്ക് നിരന്തര ആക്രമങ്ങൾ അഴിച്ചു വിട്ട് തുടങ്ങി. എന്നാൽ അതൊന്നും ഗോൾ വല കുലുക്കാൻ പ്രാപ്തമായിരുന്നില്ല.എന്നാൽ അധികസമയത്ത് കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഘാന വിജയം തട്ടിയെടുത്തു. അന്റോയിൻ സെമെന്യോ നൽകിയ മികച്ച പാസ്സ് തോമസ് ആസാന്റെ വഴി കൈക്കലാക്കിയ കാലെബ് യിരെൻകി അത് കൃത്യമായി പനാമയുടെ ഗോൾ വലയിൽ എത്തിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

