ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ ലീഡ് നേടി സ്വിറ്റ്സർലൻഡ്, ഖത്തറിനെതിരെ ഒരു ഗോളിന് മുന്നിൽ

swz vs qtr

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് ബി മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഖത്തറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്സർലൻഡ് മുന്നിട്ടു നിൽക്കുന്നു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ 17-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ബ്രിൽ എംബോളോയാണ് സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചത്. സ്വിസ് താരം റിമോ ഫ്രോയ്ലറിനെ ഖത്തർ ഗോൾകീപ്പർ അബുനാദ വീഴ്ത്തിയതിനെ തുടർന്നാണ് സ്വിറ്റ്സർലൻഡിന് പെനാൽറ്റി ലഭിച്ചത്. അബുനാദയുടെ കീപ്പിങ് മികവാണ് സ്വിറ്റസർലണ്ടിന്റെ ലീഡ് ഒന്നിൽ ഒതുക്കിയത്.

Also Read: ഇത് ഞാനിങ്ങെടുക്കുവാ; കെയ്നിന്റേയും ബെല്ലിങ്ഹാമിന്റേയും ബൂട്ടുകൾ കാണാനില്ല, ഇം​ഗ്ലണ്ട് ടീമിൽ നടന്നത് വൻ മോഷണം

അതേസമയം മലയാളി താരം  തഹസിൻ മുഹമ്മദിന് ഖത്തറിന്റെ ആദ്യ ഇലവനിൽ ഇടം പിടിക്കാനായില്ല. കളിയിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ പകരക്കാരനായി ബെഞ്ചിൽ നിന്നും കളിക്കളത്തിലേക്കു പോകുവാനുള്ള അവസരം താരത്തിന് ലഭിക്കുമോ എന്ന് ഉറ്റു നോക്കുകയാണ് ലക്ഷക്കണക്കിന് മലയാളികൾ.

to be updated…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News