എറണാകുളത്ത് കാർ വർക്ക് ഷോപ്പിൽ തീ പിടിത്തം; പന്ത്രണ്ടോളം കാറുകൾ ഭാഗികമായി കത്തി നശിച്ചു

Fire Accident Ernakulam

എറണാകുളം: പുത്തൻ കുരിശിൽ കാർ വർക്ക്ഷോപ്പിൽ തീ പിടിത്തം. പന്ത്രണ്ടോളം കാറുകൾ ഭാഗികമായി കത്തി നശിച്ചു. കൊച്ചി- ധനുഷ്കോടി ദേശീയ പാതയിൽ പുത്തൻ കുരിശ് മാനന്തടത്ത് പ്രവർത്തിക്കുന്ന എസ് എം ഓട്ടോമൊബൈൽസിലാണ് തീ പിടിത്തം ഉണ്ടായത്.

പുത്തൂർക്കോട് സ്വദേശി രാജേഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. പുലർച്ചെ മൂന്നു മണിയോടെയാണ് തീ പിടിത്തം ഉണ്ടായത്. പട്ടിമറ്റം, തൃപ്പൂണിത്തുറ, ഗാന്ധിനഗർ ഫയർ സ്റ്റേഷനുകളിൽ നിന്നായി അഞ്ചു യൂണിറ്റുകൾ എത്തി മൂന്നു മണിക്കൂറോളം സമയം കൊണ്ടാണ് തീ അണച്ചത്.

Also Read: എറണാകുളത്ത് അഭിഭാഷകരും വിദ്യാർഥികളും തമ്മിൽ സംഘർഷം; പൊലീസുകാർക്കുൾപ്പടെ പരുക്ക്

അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിലൂടെ പത്തോളം കാറുകൾ രക്ഷപെടുത്തി. തീ പിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.

Also Read: ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ എതിര്‍ത്തു, മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞു, പിന്നാലെ കുളത്തിലേക്ക് തള്ളിയിട്ടു: മാള കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

News Summary: Fire broke out at SM Automobiles, operating at Puthen Kurish Mananthadam on the Kochi-Dhanushkodi National Highway.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News