കടലിനെ അറിയാവുന്നവർക്ക് ഫിഷറീസ് വകുപ്പ് കൈമാറണം; അതൃപ്തി പ്രകടിപ്പിച്ച് ലത്തീൻ സഭ

ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് കൈമാറിയതിനെതിരേ അതൃപ്തി പ്രകടിപ്പിച്ച് ലത്തീൻ സഭ. കടലിനെ അറിയാവുന്നവർക്ക് വകുപ്പ് കൈമാറണമെന്നും സഭ ആവശ്യപ്പെട്ടു. മത്സ്യ മേഖലയിൽ നിന്നുള്ളവരെ തന്നെ ഫിഷറീസ് വകുപ്പ് മന്ത്രി ആകണമെന്ന് ആവശ്യവുമായി ആലപ്പുഴ ലത്തീൻ രൂപത.

മുൻകാലങ്ങളിൽ ലത്തീൻ സഭയ്ക്ക് വേണ്ടത്ര പരിഗണന നൽകിയിരുന്നു. എന്നാൽ ഈ മന്ത്രിസഭയിൽ ഈ പരിഗണന കാണാത്തതിൽ ദുഃഖം ഉണ്ടെന്ന് രൂപത പിആർഒ ഡോ. സേവ്യർ കുടിയാശ്ശേരി പറഞ്ഞു.

ALSO READ; എം വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ അതൃപ്തി, സത്യപ്രതിജ്ഞ ബഹിഷ്കരിക്കാനൊരുങ്ങി ലത്തീൻ സഭ

ലത്തീൻ സഭയിൽ നിന്ന് തന്നെ യോഗ്യരായവർ നിലവിൽ എംഎൽഎയായി വിജയിച്ചു വന്നിട്ടുണ്ട്. അവരെ പരിഗണിക്കണമെന്നും ആലപ്പുഴ രൂപത ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളിയായി ആലപ്പുഴ മണ്ഡലത്തിൽ നിന്നും വിജയിച്ച എ ഡി തോമസിനെയൊ മറ്റ് ലത്തീൻ സഭകളിൽ നിന്നുള്ളവരെയോ പരിഗണിക്കണമെന്നും രൂപത ആവശ്യപ്പെടുന്നു.

വകുപ്പ് വിഭജനത്തിൽ കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ നേരത്തെ തന്നെ രം​ഗത്ത് വന്നിരുന്നു. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്നാണ് സഭാ നേതൃത്വം അറിയിച്ചത്. നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്നാണ് നേതൃത്വം പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News