മിനുട്ടുകള്‍ക്കുള്ളില്‍ പൂപോലെ സോഫ്റ്റായ ഇടിയപ്പം തയ്യാറാക്കാം ഞൊടിയിടയില്‍. കുട്ടികളും മുതിര്‍ന്നവരും പൂപോലെ സോഫ്റ്റായ ഇടിയപ്പം വയറുനിറയെ കഴിക്കും.
ചേരുവകള്‍
അരിപ്പൊടി – 2 കപ്പ്
വെള്ളം – 2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 1 ടീസ്പൂണ്‍
Also Read : കുങ്കുമപ്പൂവും ഹിമാലയത്തിലെ ജലവും ചേരുവകൾ; ‘ദി സ്പിരിറ്റ് ഓഫ് കാശ്മീർ’ ആഡംബര വോഡ്ക വിപണിയിലേക്ക്
തയ്യാറാക്കുന്ന വിധം
ബൗളില്‍ രണ്ട് കപ്പ് വെള്ളമെടുക്കാം.
അതിലേയ്ക്ക് ഉപ്പും ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്തിളക്കാം.
ഇത് അടുപ്പില്‍ വെച്ചു തിളപ്പിക്കാം.
മറ്റൊരു ബൗളില്‍ അരിപ്പൊടിയെടുക്കാം.
തിളപ്പിച്ച വെള്ളം ചെറുചൂടോടെ അതിലേയ്ക്ക് ഒഴിച്ചിളക്കി യോജിപ്പിക്കാം.
കുഴച്ചെടുത്ത മാവ് 5 മിനിറ്റ് അടച്ച് വയ്ക്കാം.
Also Read : പാവയ്ക്ക ഇഷ്ടമില്ലാത്തവര്‍വരെ ‘കറുമുറെ’ കഴിക്കും; ക്രിസ്പി പാവയ്ക്ക കൊണ്ടാട്ടം തയ്യാറാക്കാം സിംപിളായി
സേവനാഴിയില്‍ എണ്ണ പുരട്ടിഅതിലേയ്ക്ക് മാവെടുക്കാം.
ഇഡ്ഡലി പാത്രത്തിലേയ്ക്ക് വെള്ളമെടുത്ത് അടുപ്പില്‍ വച്ചു ചൂടാക്കാം.
അതിനു മുകളില്‍ ഇഡ്ഡലി തട്ട് വച്ച് മാവ് അതിലേയ്ക്ക് പിഴിഞ്ഞെടുത്ത് അടച്ചു വച്ച് വേവിക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

