
ദോശ നമ്മുടെ എല്ലാം ഇഷ്ട വിഭവമാണ്. രാവിലെയും രാത്രിയും ദോശ കഴിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പലപ്പോഴും അരി കുതിര്‍ക്കാനിടാന്‍ മറന്നാല്‍ ദോശ ഉണ്ടാക്കാതെ നിരാശരായി നാം ഇരുന്നിട്ടുണ്ട്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. അരി കുതിര്‍ക്കാന്‍ ഇടാന്‍ മറന്നുപോകുന്ന സാഹചര്യത്തില്‍ എളുപ്പത്തിലും രുചികരമായും ഉണ്ടാക്കാന്‍ സാധിക്കുന്ന ഈ ദോശ ഒന്ന് പരീക്ഷിച്ചു നോക്കൂ.
Also read- തൈര് പുളിച്ചു പോകാതെ കൂടുതൽ ദിവസം ഇരിക്കണോ? ഈ പൊടിക്കൈകൾ പരീക്ഷിച്ചുനോക്കൂ
ആവശ്യമായ വസ്തുക്കള്‍
ഗോതമ്പുപൊടി, ഉപ്പ്, മഞ്ഞള്‍ പൊടി, സവാള്, കാരറ്റ് , വെള്ളം, തേങ്ങ, പച്ചമുളക്, മല്ലിയില, ചില്ലി ഫേലക്‌സ്
തയ്യാറാക്കുന്ന വിധം
ഒരു വലിയ പാത്രത്തില്‍ ഒരു കപ്പ് ഗോതമ്പുപൊടി എടുക്കുക. ഇതിലേക്ക് രണ്ട് കപ്പ് വെള്ളം, അരടീസ്പൂണ്‍ ഉപ്പ്, ചിരകിയ തേങ്ങ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി കലക്കിയെടുക്കുക. ഇതിനിടയില്‍ വെള്ളത്തില്‍ കുറവ് തോന്നിയാല്‍ വീണ്ടും ചേര്‍ക്കാവുന്നതാണ്.
ശേഷം ഇതിലേക്ക് ഒരു പച്ചമുളക്, ഒരു സവാള അരിഞ്ഞത് , കാരറ്റ് , മല്ലിയില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ചേര്‍ത്തുവെച്ച മാവ് ഒരു വലിയ സ്പൂണ്‍ എടുത്ത് പാനിലേക്ക് ഒഴിക്കുക. ശേഷം വെന്തു വരുമ്പോള്‍ നെയ്യ് തേച്ചെടുത്ത് സെര്‍വിങ് പ്ലേറ്റിലെ മാറ്റാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

