ലോകം ചുറ്റി സഞ്ചരിക്കുന്ന ആഡംബര ക്രൂയിസ് കപ്പലുകൾ യാത്ര മാത്രം വാഗ്ദാനം ചെയ്യുന്നതല്ല രുചികളുടെ ഒരു മഹാസമുദ്രവും കൂടിയാണ് അവ. സമുദ്രത്തിന്മേൽ ഒഴുകുന്ന ഈ “ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ” ഭക്ഷണ മെനു തന്നെ ഒരു വലിയ ആകർഷണം. ഇവിടെ കിട്ടുന്നതെന്താകുമെന്നറിയാൻ് ഏതൊരു സാധാരണക്കാരനും വലിയ ആകാംഷയാകും. എന്നാൽ ആകാംഷയ്ക്കുള്ള വകയുണ്ട്. വലിയ വെറൈറ്റിയാണ് ഇത്തരം കപ്പലുകളിൽ വിളമ്പുക.
പ്രഭാതഭക്ഷണത്തിൽ യൂറോപ്യൻ സ്റ്റൈൽ ക്രോസാന്റുകളും പാൻകേക്കുകളും മുതൽ ദക്ഷിണേന്ത്യൻ ദോശ-ഇഡ്ലി വരെയും ലഭിക്കും. ഉച്ചഭക്ഷണത്തിൽ ഇറ്റാലിയൻ പാസ്ത, മെക്സിക്കൻ ടാക്കോ, ജാപ്പനീസ് സുഷി, മിഡിൽ ഈസ്റ്റേൺ ഗ്രിൽസ് ഇങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലെ രുചികൾ ഒരേ മേശയിൽ. സസ്യാഹാരികൾക്കും വെഗൻ ഡയറ്റ് പിന്തുടരുന്നവർക്കും പ്രത്യേകം മെനു ഒരുക്കിയിരിക്കുന്നു.
Also read: മാങ്ങാ ചമ്മന്തിയാണേൽ ഇങ്ങനെ വേണം..! നാവിൽ കപ്പലോടും കിടിലൻ റെസിപ്പി ഇതാ..!
വൈകുന്നേരങ്ങളിൽ തീം ഡിന്നറുകൾ ക്രൂയിസ് അനുഭവത്തെ വേറിട്ടതാക്കുന്നു. “ക്യാപ്റ്റൻസ് ഗാലാ നൈറ്റ്” പോലുള്ള പ്രത്യേക രാത്രികളിൽ ലൈവ് മ്യൂസിക്കിനൊപ്പം മൾട്ടി-കോഴ്‌സ് ഭക്ഷണം. കടൽവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഫ്രെഷ് ലോബ്സ്റ്റർ, ഗ്രിൽഡ് സാൽമൺ, പ്രോൺ ഡിഷുകൾ എല്ലാം.മധുരപ്രിയർക്കായി ചോക്ലേറ്റ് ഫൗണ്ടൻ, ഫ്രഞ്ച് പേസ്ട്രി, ഇറ്റാലിയൻ ജെലാറ്റോ എന്നിവയും ഉണ്ടാകും. പല കപ്പലുകളിലും 24 മണിക്കൂർ തുറന്ന ബഫേയും കഫേയും.ആഡംബര കപ്പലിലെ യാത്ര, കാഴ്ചകളുടെ ആസ്വാദനമാത്രമല്ല രുചികളുടെ ഒരു ലോകസഞ്ചാരവും കൂടിയാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

