രാത്രി ചോറിനൊപ്പം കഴിക്കാന്‍ ഇതാ അടിപൊളി സര്‍ലാസ്; തൈരില്ലാതെ എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം…

sarlas

ചോറിനൊപ്പം വിവിധ കറികള്‍ പരീക്ഷിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. സാലഡ് ഉണ്ടെങ്കില്‍ കുശാലാണ് അത്താഴം. പലപ്പോഴും തൈരില്ലാത്തതു മൂലം സാലഡ് മാറ്റിവെക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. എന്നാല്‍ തൈരില്ലാതെ വെറും സവാള മാത്രം ഉപയോഗിച്ച് രുചികരമായ സര്‍ലാസ് ഉണ്ടാക്കാമെന്ന് നിങ്ങള്‍ക്ക് അറിയാമോ?

സവാളയും തേങ്ങാപ്പാലും കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന സര്‍ലാസ് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

Also read – ഇന്ത്യയില്‍ ജീവിതശൈലീ രോഗങ്ങള്‍ മൂലമുള്ള മരണങ്ങളില്‍ വന്‍ വര്‍ദ്ധനവ്‌

ആവശ്യമായ സാധനങ്ങള്‍

സവാള, തേങ്ങ, ഉപ്പ്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കുരുമുളകുപൊടി, വിനാഗിരി, വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

മൂന്നു നാല് സവാള ചെറുതായി അരിഞ്ഞ ഉപ്പ് ചേര്‍ത്ത് മാറ്റിവെക്കുക. ശേഷം ഒരു മുറി തേങ്ങ ചിരകിയതിലേക്ക് അരകപ്പ് വെള്ളം ചേര്‍ത്ത് മികിസിയില്‍ അടിച്ചെടുക്കുക. ശേഷം തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കുക. നേരത്തെ മാറ്റിവെച്ച സവാളയുടെ നീരു കളഞ്ഞെടുക്കുക. ഇതിലേക്ക് ഇഞ്ചി ചെറുതായി അരിഞ്ഞതും കറിവേപ്പിലയും പച്ചമുളക് ചെറുതായി അരിഞ്ഞതും നന്നായി മിക്‌സ് ചെയ്യുക .ശേഷം നീരു കളഞ്ഞ സവാളയിലേക്ക് കുരുമുളകുപൊടി, രണ്ടുടീസ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. ശേഷം നേരത്തെ മാറ്റിവെച്ച തേങ്ങാപ്പാല്‍ ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കുക. ഒരുടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി എടുത്താല്‍ രുചികരമായ സര്‍ലാസ് റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News