കുക്കറിൽ നിന്നു വെള്ളം ചീറ്റുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

PRESSURE COOKER COOKING TIPS

അടുക്കളയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പാത്രങ്ങളിൽ ഒന്നാണ് പ്രഷർ കുക്കർ. എന്നാൽ പ്രഷർ കുക്കർ വിസിലടിക്കുമ്പോൾ വെള്ളം പുറത്തേക്ക് പതഞ്ഞൊഴുകുന്നതും ചീറ്റുന്നതും വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. അത് എന്തൊക്കെ ആണെന്ന് നോക്കിയാലോ ?

  • കുക്കറിന്റെ റിംഗിൽ എന്തെങ്കിലും തരത്തിലുള്ള വിള്ളലോ മുറിവോ ഉണ്ടെങ്കിൽ അത് മാറ്റി പുതിയത് ഉപയോഗിക്കണം. റിംഗിലെ കേടുപാടുകൾ കുക്കറിൽ നിന്നും വെള്ളം ചീറ്റാൻ കാരണമായേക്കാം.
    •കുക്കറിന്റെ വെന്റ് ട്യൂബ് ഇടയ്ക്കിടെ പരിശോധിക്കുകയും അതിനുള്ളിൽ ഭക്ഷണപദാർത്ഥങ്ങളോ അഴുക്കോ തങ്ങിനിൽപ്പുണ്ടെങ്കിൽ അത് വൃത്തിയാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
    •പാചകം ചെയ്യുമ്പോൾ ഭക്ഷണ പദാർത്ഥത്തിന് മുകളിൽ എത്തുന്നതുവരെ മാത്രം വെള്ളം നിറയ്ക്കുക. വെള്ളം കൂടിപ്പോയാൽ കുക്കറിൽ നിന്നും ലീക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
    •ഭക്ഷണം ഒരിക്കലും കുക്കറിൽ കുത്തിനിറച്ച് പാകം ചെയ്യരുത്. ഇത് ലീക്കേജ് ഉണ്ടാക്കുന്നത് കൂടാതെ കുക്കർ പൊട്ടിത്തെറിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു.
    •പയർ വർഗ്ഗങ്ങളോ അരിയോ വേവിക്കുമ്പോൾ ഒരു ടീസ്പൂൺ എണ്ണയോ നെയ്യോ ചേർക്കുന്നത് വെള്ളം പതഞ്ഞൊഴുകുന്നത് തടയാൻ സഹായിക്കും.

ALSO READ: ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ ആപ്പ് വികസിപ്പിച്ച് ചൈന; യുവാക്കൾക്കിടയിൽ ഹിറ്റായി ‘ആർ യു ഡെഡ്’ ആപ്പ്

അടുക്കളയിലെ പാചകം സുരക്ഷിതവും വൃത്തിയുള്ളതുമാക്കാൻ ഈ ചെറിയ മുൻകരുതലുകൾ എടുക്കുന്നത് ഏറെ ഗുണകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News