കറിയൊന്നും ആവശ്യമില്ലാത്ത ഒരു ക്രിസ്പി മത്തങ്ങ ദോശ തയ്യാറാക്കിയാലോ ഇന്ന് ബ്രേക്ക്ഫാസ്റ്റിന്. കുട്ടികള്‍ക്ക് മത്തങ്ങ ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
അരി – 2 കപ്പ്
ഉഴുന്ന് – 1/4 കപ്പ്
ഉലുവ – 1/4 സ്പൂണ്‍
മത്തങ്ങ – 1/2 കപ്പ്
ജീരകം – 1 സ്പൂണ്‍
ചുവന്ന മുളക് – 1/2 സ്പൂണ്‍
ഉപ്പ് – 1 സ്പൂണ്‍
നെയ്യ് / എണ്ണ – 2 സ്പൂണ്‍
Also Read : റവയും തേങ്ങയും മാത്രം മതി ഈ രുചികരമായ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കാൻ; റെസിപ്പി പരിചയപ്പെടാം
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും 4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക
ഇത് നന്നായി അരച്ചെടുക്കുക.
ശേഷം ഉപ്പ് ചേര്‍ത്തു നന്നായി കലക്കി വയ്ക്കുക.
ഇത് മത്തങ്ങ, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക
ഈ അരപ്പ് മാവിലേക്ക് ചേര്‍ത്തു കൊടുക്കുക.
ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
കല്ല് ചൂടാകുമ്പോള്‍ അതിലേക്ക് നെയ്യ് തേക്കുക.
അതിലേക്ക് മാവ് ഒഴിച്ച് നന്നായി പരത്തി രണ്ടു വശവും മൊരിച്ച് എടുക്കുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

