മധുരക്കിഴങ്ങ് കൊണ്ട് ബ്രൗണിയും ഉണ്ടാക്കാം; വണ്ണം കൂട്ടുമെന്ന ടെൻഷൻ വേണ്ടേ വേണ്ട

sweet potato brownie recipe

മധുരക്കിഴങ്ങ് കൊണ്ട് പല വെറൈറ്റി വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എല്ലാവർക്കും ഏറെ പ്രിയമാണ് മധുരക്കിഴങ്ങിനോട്. ആരോഗ്യഗുണങ്ങള്‍ അനവധിയുണ്ട് എന്നത് മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാം എന്നതും മധുരക്കിഴങ്ങിന്റെ പ്രിയമേറ്റുന്നു. വിറ്റാമിൻ എ, സി, ബി6, പൊട്ടാസ്യം, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് പോഷകസമൃദ്ധമായ മധുരക്കിഴങ്ങ്.

മധുരക്കിഴങ്ങ് പുഴുക്കായും വേവിച്ചും പൊരിച്ചും വറുത്തുമൊക്കെ എല്ലാവരും കഴിക്കാറുണ്ട്. എന്നാൽ ഇതുകൊണ്ട് നല്ല അസ്സൽ ബ്രൗണി ഉണ്ടാക്കാനാകുമെന്ന് നിങ്ങൾക്ക് അറിയാമോ? തടി കുറയ്ക്കേണ്ടവർക്കും കഴിക്കാവുന്ന കേക്ക് ആണ് കേട്ടോ ഇത്. മൈദയും ബട്ടറും ഓയിലുമൊന്നും ചേർക്കാതെയാണ് ഈ കേക്ക് ഉണ്ടാക്കുന്നത്. രുചികരമായ ഈ ബ്രൗണി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

മധുരക്കിഴങ്ങ്
ചോക്ലേറ്റ് പൗഡർ
പീനട്ട് ബട്ടർ
ശർക്കര (പാനിയാക്കിയത്)
നടസ് (മുകളിൽ വിതറാൻ ആവശ്യമായത്)

ALSO READ: വെളുത്തുള്ളി കേടുവരാതെ കൂടുതൽ കാലം സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി

തയ്യാറാക്കുന്ന വിധം

ആദ്യം മധുരക്കിഴങ്ങ് മുറിച്ച് ആവിയിൽ വേവിച്ചെടുക്കണം. ശേഷം തൊലി കളഞ്ഞ് മിക്സിയുടെ ജാറിലേക്ക് ഇടാം. ഇതിലേക്ക് ചോക്ലേറ്റ് പൗഡറും പീനട്ട് ബട്ടറും ശർക്കര പാനിയും ചേർത്ത് നന്നായി കട്ടയില്ലാതെ അരച്ചെടുക്കുക. ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി മുകളിൽ നട്സും വിതറി ബേക്ക് ചെയ്തെടുക്കാം. ഓവനിൽ അല്ലാതെയും തയ്യാറാക്കാം. മൈദയും ബട്ടറും ഓയിൽ ഒന്നും ചേർക്കാത്ത രുചിയൂറും ബ്രൗണി റെഡി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News