
ഭക്ഷണത്തിൽ വെളുത്തുള്ളി കൂടി ചേർത്താൽ അതിന്റെ രുചി ഇരട്ടിയാകും. രുചി പകരാന്‍ മാത്രമല്ല, ആരോഗ്യഗുണങ്ങളിലും വെളുത്തുള്ളി മുൻപന്തിയിലാണ്. എല്ലാ അടുക്കളയിലെയും സ്ഥിരം സാന്നിധ്യമാണ് വെളുത്തുള്ളിയെങ്കിലും കുറേ കാലം കേടുകൂടാതെ ഇതെങ്ങനെ സ്റ്റോർ ചെയ്യാം എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.
കുറച്ചു ദിവസം കഴിയുമ്പോൾ തന്നെ വെളുത്തുള്ളി മുളയ്ക്കാന്‍ തുടങ്ങുമെന്നാണ് എല്ലാവരും പരാതി. അധികം വൈകാതെ വേസ്റ്റ് ബാസ്ക്കറ്റിലേക്ക് തള്ളേണ്ടിയും വരും. എന്നാൽ ചില പൊടിക്കൈകൾ ചെയ്താൽ വെളുത്തുള്ളി കൂടുതല്‍ കാലം കേടുവരാതെ സൂക്ഷിക്കാനാകും. എങ്ങനെയെന്നല്ലേ? പറയാം.
ഫ്രിഡ്ജിൽ സൂക്ഷിക്കല്ലേ
വെളുത്തുള്ളി അതുപോലെ തന്നെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് തെറ്റാണ്. വെളുത്തുള്ളി മുളച്ചുപോകാതിരിക്കാന്‍ ഡ്രൈ ആയിട്ടുള്ള ഇടത്ത് വയ്ക്കാം. ഇത് അത്യാവശ്യം കാറ്റും വെളിച്ചവുമൊക്കെ കേറുന്ന സ്ഥലത്ത് സൂക്ഷിക്കണം. ഓരോ അല്ലികളായി അടര്‍ത്തിയിട്ടോ അല്ലെങ്കില്‍ പേപ്പറില്‍ പൊതിഞ്ഞോ വെളുത്തുള്ളി സൂക്ഷിക്കാവുന്നതാണ്.
അതേസമയം വെളുത്തുള്ളി പേസ്റ്റുണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതാണ്.
ALSO READ: പാൽ ബാക്കിയുണ്ടോ? ഈസിയായി ‘കുൽഫി’ തയ്യാറാക്കാം
അല്ലികളായി അടര്‍ത്തിനോക്കൂ
വെളുത്തുള്ളി അതുപോലെ തന്നെ സൂക്ഷിക്കാതെ ഓരോ അല്ലികളായി അടര്‍ത്തിയിടണം. ഇങ്ങനെ ചെയ്യുന്നത് വെളുത്തുള്ളി ദീര്‍ഘകാലം കേടുകൂടാതെയിരിക്കാൻ സഹായിക്കും.
പ്ലാസ്റ്റിക് പാത്രങ്ങളും വേണ്ട
പ്ലാസ്റ്റിക് പാത്രങ്ങളാണ് പലരും പച്ചക്കറികളടക്കം സൂക്ഷിച്ചുവയ്ക്കാന്‍ ഉപയോഗിക്കുന്നത്. എന്നാൽ വെളുത്തുള്ളി ഇങ്ങനെ സൂക്ഷിച്ചാല്‍ അത് മുളച്ചുപോകും. പേപ്പറില്‍ പൊതിഞ്ഞോ അല്ലെങ്കില്‍ തുണികൊണ്ടുള്ള കവറിലിട്ടോ വേണം വെളുത്തുള്ളി എപ്പോഴും സൂക്ഷിക്കാന്‍.
വെവ്വേറെ സൂക്ഷിക്കാം
ചിലർ സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയ്‌ക്കൊപ്പം വെളുത്തുള്ളി സൂക്ഷിക്കാറുണ്ട്. പക്ഷേ ഇങ്ങനെ സൂക്ഷിക്കരുത്. ഇവയില്‍ ഏതെങ്കിലുമൊന്ന് മുളച്ചാല്‍ അതില്‍ നിന്ന് പുറത്തുവരുന്ന ഗ്യാസ് മൂലം മറ്റുള്ളവയും മുളയ്ക്കാന്‍ തുടങ്ങും എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


