ബജറ്റ് പ്രൈസ്, ക്ലാസ് ഫീച്ചറുകൾ; 15000-ൽ താ‍ഴെ വിലയുള്ള ഫോൺ തിരയുന്നവർ നോക്കിവെച്ചോ… ഗാലക്സി F70e 5G ഫെബ്രുവരി 9 നെത്തും

samsung Galaxy F70e 5G

ബജറ്റ് ഫോണുകളുടെ വിലയിൽ സാംസങ്ങിന്‍റെ ക്ലാസ് സെറ്റപ്പിൽ ഒരു അടിപൊളി ഡിവൈസ് എത്തുന്നു. സാംസങ് ഗാലക്സി F70e 5G ഇന്ത്യയിൽ ഫെബ്രുവരി 9-ന് പുറത്തിറങ്ങും. 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിൽ ഫോൺ നോക്കുന്നവർക്ക് മികച്ച ഡിസ്പ്ലേയും, കാമറയും, പെർഫോമൻസും പ്രീമിയം യുഐയും ഒത്തൊരുമിച്ച ടോട്ടൽ പാക്കേജായി F70e 5G പരിഗണിക്കാവുന്നതാണ്. ഗാലക്‌സി എഫ്-സീരീസ് ശ്രേണി ഇന്ത്യയിൽ വിപുലീകരിക്കാൻ ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് ഗാലക്സി F70e കമ്പനി പുറത്തിറക്കുന്നത്.

സവിശേഷതകൾ:

ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റും 800 നിറ്റ്‌സ് ബ്രൈറ്റ്‌നസുമുള്ള 6.7 ഇഞ്ച് എച്ച് ഡി + ഡിസ്‌പ്ലേയാണ് ഫോണിന് സാംസങ് നൽകിയിരിക്കുന്നത്.

ചിപ്പ്സെറ്റ്: മീഡിയടെക് ഡൈമെൻസിറ്റി 6300 (Dimensity 6300) ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. പതിവിന് വിപരീതമായി എക്സിനോസിന് പകരം മീഡിയടെക് വരുന്നത് പെർഫോമൻസിൽ ഒരു അപ്ഗ്രേഡായി കാണാം.

ALSO READ; കണ്ണഞ്ചിപ്പിക്കുന്ന ഫീച്ചറുകൾ; റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു, വില അറിയണ്ടേ ?

ക്യാമറ: 50 മെഗാപിക്സൽ പ്രധാന സെൻസറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സംവിധാനമാണ് ഫോണിന് നൽകിയിരിക്കുന്നത്. സെൽഫികൾക്കായി 8 മെഗാപിക്സൽ മുൻ ക്യാമറയും നൽകിയിട്ടുണ്ട്.

ബാറ്ററി: 25W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,000mAh വലിയ ബാറ്ററിയാണ് ഫോണിലുള്ളത്.

സോഫ്റ്റ്‌വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 (One UI 8)-ലാണ് ഫോൺ പ്രവർത്തിക്കുക. ബജറ്റ് പ്രൈസിലും മികച്ച യുഐ സപ്പോർട്ട് തരുന്ന സാംസങ് 6 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിക്കുമെന്ന് ഉറപ്പുനൽകുന്നു.

വീഗൻ ലെതർ ഫിനിഷോട് കൂടിയ ഈ ഫോണിന് പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാൻ IP54 റേറ്റിംഗ് നൽകിയിട്ടുണ്ട്. ലൈംലൈറ്റ് ഗ്രീൻ, സ്പോട്ട്‌ലൈറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ഫോൺ ലഭ്യമാകും. സൈഡ് ഫിംഗർപ്രിന്റ് സെൻസറിനൊപ്പം ഇപ്പോ‍ഴത്തെ ഫോണുകളിലില്ലാത്ത മൈക്രോ എസ്ഡി സ്ലോട്ടും ഇതിലുണ്ട്. എഐ സവിശേഷതകൾ കൂടി ഒത്തുചേരുമ്പോൾ ബജറ്റ് റേഞ്ചിലും ഒരു മികച്ച് ഓൾറൗണ്ടർ ആയി പ്രവർത്തിക്കാൻ ഗാലക്സി F70e 5G ക്ക് സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News