വെജിറ്റേറിയന്‍ ഹോട്ടലില്‍ കിട്ടുന്ന അതേ രുചിയില്‍ ക്രിസ്പി കിടിലന്‍ മസാലദോശ ഇനി വീട്ടിലുണ്ടാക്കാം സിംപിളായി. നല്ല കിടിലന്‍ രുചിയില്‍ മസാല ദോശ എളുപ്പത്തില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍
പച്ചരി – 3/4 കപ്പ്
ഉഴുന്ന് – 1/2 കപ്പ്
റവ – 1/2 കപ്പ്
കാരറ്റ് – 1 കപ്പ്
ഉരുളക്കിഴങ്ങ് – 3 കപ്പ്
ഉള്ളി – 1.5 കപ്പ്
ഇഞ്ചി – 3 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 3
കറിവേപ്പില – ആവശ്യത്തിന്
തക്കാളി – 1 കപ്പ്
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
അരിയും ഉഴുന്നും ഉലുവയും കഴുകി വെള്ളത്തില്‍ 4 മണിക്കൂര്‍ കുതിര്‍ക്കുക.
റവയും വെള്ളത്തില്‍ കുതിര്‍ക്കുക.
എല്ലാം ദോശമാവിന്റെ പരുവത്തില്‍ അരച്ചെടുത്ത് പുളിക്കാന്‍ വയ്ക്കുക.
പാത്രത്തില്‍ കാരറ്റ് വേവിക്കുക
വേവിച്ച് പകുതിയാകുമ്പോള്‍ ഉരുളക്കിഴങ്ങു ചേര്‍ത്ത് വേവിക്കുക.
വേവിച്ചത് ഉടച്ചെടുത്തു മാറ്റിവയ്ക്കുക.
പാനില്‍ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക.
അതില്‍ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും വഴറ്റുക
ശേഷം അതിലേക്ക് തക്കാളി ചേര്‍ത്ത് വേവിക്കുക.
തക്കാളി വെന്തു കഴിഞ്ഞ് ഉരുളക്കിഴങ്ങു ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.
ദോശക്കല്ല് ചൂടാക്കുക
അതില്‍ എണ്ണ തേച്ച് ദോശമാവൊഴിക്കുക
മാവ് വട്ടത്തില്‍ പരത്തി എണ്ണ ബ്രഷ് ഉപയോഗിച്ച് തൂക്കുക
മീദോശയുടെ അടി മൊരിഞ്ഞുകഴിഞ്ഞു ഉരുളക്കിഴങ്ങു മസാല വച്ച് ചുരുട്ടിയെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

