കൈരളി ന്യൂസ് മാധ്യമപ്രവർത്തകൻ ഷാജഹാനെ ‘വർ​ഗീയവാദി’യെന്ന് വിളിച്ച് ജി സുധാകരൻ

G Sudhakaran Kairali News journalist

കൈരളി ന്യൂസ് മാധ്യമ പ്രവർത്തകനെ അധിക്ഷേപിച്ച് ജി സുധാകരൻ എംഎൽഎ. കൈരളി ന്യൂസ് – ന്യൂസ് എഡിറ്റർ ഷാജഹാനെയാണ് ജി സുധാകരൻ അധിക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തത്. ഷാജഹാനെ ‘വർ​ഗീയവാദി’യെന്ന് വിളിച്ച് ജി സുധാകരൻ അധിക്ഷേപിച്ചു.

മറ്റ് മാധ്യമ പ്രവർത്തകരുടെ മുന്നിൽവെച്ചായിരുന്നു ജി സുധാകരന്റെ ആക്രോശം. ചാനൽ മൈക്കുകൾ എംഎൽഎ തട്ടി മാറ്റുകയും ചെയ്തു. താൻ എവിടുത്തെ മാധ്യമ പ്രവർത്തകനാണെന്നാണ് ചോദ്യങ്ങളിൽ ക്ഷുഭിതനായ ജി സുധാകരൻ കൈരളി ന്യൂസ് റിപ്പോർട്ടറോട് ചോദിച്ചത്.

മുന്‍ എംഎല്‍എ എച്ച് സലാമുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നതോടെയാണ് അദ്ദേഹം ക്ഷുഭിതനായത്. പിന്നാലെയാണ് റിപ്പോർട്ടറെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചത്. എച്ച് സലാമിന് വിവരമുണ്ടോ എന്നും സുധാകരൻ വീണ്ടും ആക്ഷേപിച്ചു.

ALSO READ: ‘ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞിട്ടേയില്ല’; പ്രതിഷേധം ഉയർന്നതോടെ നിലപാടിൽ മലക്കംമറിഞ്ഞ് ജി സുധാകരൻ

ജി സുധാകരനെതിരെ അഴിമതി ആരോപണവുമായി എച്ച് സലാം നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ പേരില്‍ സുധാകരന്‍ പാലത്ര കണ്‍സ്ട്രക്ഷന്റെ പക്കല്‍ നിന്നും പണം വാങ്ങിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News