കഴിഞ്ഞ തവണ 12700 വോട്ട് ഉണ്ടായിരുന്ന ബിജെപിയ്ക്ക് ഇത്തവണ 7000 വോട്ടുകൾ മാത്രം ആണ് പത്തനാപുരത്തു നിന്ന് ലഭിച്ചതെന്ന് കെ ബി ഗണേഷ് കുമാർ. എതിർ സ്ഥാനാർഥി വിജയിച്ചപ്പോഴും 60000 ളം വോട്ടുകൾ പത്തനാപുരത്തു കൂടെ നിന്നു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ബിജെപിയ്ക്ക് ഇത്തവണ വോട്ടുകൾ കുറഞ്ഞത് വലിയ രീതിയിൽ ചർച്ചയാകേണ്ട കാര്യമാണ്. പല മണ്ഡലങ്ങളിലും അത്തരത്തിൽ ഒരു വോട്ടിംഗ് രീതിയും കാണാൻ കഴിഞ്ഞിരുന്നു.
2021-ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജ്യോതികുമാർ ചാമക്കാല, ഗണേഷ്‌കുമാറിന്റെ എതിരാളിയായിരുന്നു. ഇത്തവണ 8310 വോട്ടുകൾക്ക് ആയിരുന്നു അദ്ദേഹം വിജയിച്ചത്.
ALSO READ: ‘ട്വൻ്റി ട്വൻ്റി കോൺഗ്രസുമായി ഡീലുണ്ടാക്കി’; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്
പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിലെ UDF തരംഗത്തിലും 60000 ളം വോട്ടുകൾ പത്തനാപുരത്തു കൂടെ നിന്നു ..
കഴിഞ്ഞ തവണ 12700 വോട്ട് ഉണ്ടായിരുന്ന ബിജെപി -യ്ക്ക് ഇത്തവണ 7000 വോട്ടുകൾ മാത്രം ..
ഇനിയുള്ള പൂർണ്ണ സമയവും പത്തനാപുരത്തെ ജനങ്ങൾക്കൊപ്പം മുന്നോട്ട് ..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

