
ഇന്ത്യയുടെ അടുത്ത സാമ്പത്തിക വളർച്ചാ ഘട്ടം ഊർജം, ഡാറ്റാ സെന്ററുകൾ, കമ്പ്യൂട്ടർ ഇൻഫ്രാസ്ട്രക്ചർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലെ വൻ നിക്ഷേപങ്ങളാൽ നിർണയിക്കപ്പെടുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ദില്ലിയിൽ നടന്ന കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ബിസിനസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ ലോക രാജ്യങ്ങളുടെ ശക്തി അവർ നിയന്ത്രിക്കുന്ന ഊർജ്ജവും ഡാറ്റാ/കമ്പ്യൂട്ട് സംവിധാനങ്ങളും ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഊർജ്ജത്തെ നിയന്ത്രിക്കുന്ന രാജ്യം വ്യവസായ ഭാവിയെ നിയന്ത്രിക്കുമെന്നും കമ്പ്യൂട്ടർ സംവിധാനങ്ങളെ നിയന്ത്രിക്കുന്ന രാജ്യം ബുദ്ധിശക്തിയുടെ ഭാവിയെ നിയന്ത്രിക്കുമെന്നും ഗൗതം അദാനി കൂട്ടിച്ചേർത്തു.
ALSO READ: എല്ലാം ഇനി ഞൊടിയിടയിൽ; പോസ്റ്റ് ഓഫീസ് നിക്ഷേപകർക്ക് സന്തോഷിക്കാം, പുതിയ മാറ്റം ഇങ്ങനെ
സെമികണ്ടക്ടറുകളും ഡാറ്റയും ഇനി വെറും സാങ്കേതിക വിഭവങ്ങൾ മാത്രമല്ല. രാജ്യങ്ങളുടെ തന്ത്രപരമായ ആയുധങ്ങളായി മാറുകയാണ്.ഇന്ത്യയിൽ നിർമ്മാണം, ഗതാഗതം, ഡിജിറ്റൽ സേവനങ്ങൾ, ഉപഭോക്തൃ വിപണി എന്നിവയിൽ ഇതിനകം തന്നെ വലിയ ആവശ്യകതയുണ്ട്. എഐയെ വെറും സോഫ്റ്റ്‌വെയർ ആയി കാണരുത്. ഊർജ്ജം, ചിപ്പുകൾ, ഡാറ്റാ സെന്ററുകൾ, നെറ്റ് വർക്കുകൾ, കഴിവുകൾ എന്നിവയെ ഉൾക്കൊള്ളുന്ന സമ്പൂർണ സാമ്പത്തിക സംവിധാനമായി കാണണം. ഇന്ത്യയിൽ എഐ തൊഴിലവസരങ്ങൾ നശിപ്പിക്കില്ല. മറിച്ച് പുതിയ വ്യവസായങ്ങളുെയും സംരംഭകരെയും സൃഷ്ടിക്കണമെന്നും ഗൗതം അദാനി പറഞ്ഞു.
അദാനി ഗ്രൂപ്പ് ഇതിനകം 100 ബില്യൺ ഡോളറിന്റെ ഊർജ്ജ-ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപ പദ്ധതി മുന്നോട്ട് വെച്ചിട്ടുണ്ടെന്നും ഗുജറാത്തിലെ ഖാവ്ഡയിൽ 30 ജിഡബ്ല്യു പുതുക്കിയ ഊർജ്ജ പദ്ധതി നടപ്പിലാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

