ഭരണ ഡിജിറ്റൽ മികവ് : ജി ഡി ആർ എഫ് എ ദുബായിക്ക് രണ്ട് അന്താരാഷ്ട്ര അവാർഡുകൾ

GDRFA Dubai

ഭരണ മികവിനും ഡിജിറ്റൽ പരിവർത്തനത്തിനും ആഗോള തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്, ദുബായ് ഇമിഗ്രേഷൻ വിഭാഗമായ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് ശ്രദ്ധേയമായ രണ്ട് അന്താരാഷ്ട്ര അവാർഡുകൾ നേടി.

ഭരണമികവിൽ ആധുനിക മാതൃക കാട്ടുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന പ്രമുഖ വേദിയായ ഗ്ലോബൽ ഗുഡ് ഗവേണൻസ് അവാർഡ്സിന്റെ 2025 പതിപ്പിലാണ് ദുബായ് ഇമിഗ്രേഷൻ വിഭാഗത്തിന് ഇരട്ട നേട്ടമുണ്ടായത്. ബ്രൂണെയിൽ നടന്ന പത്താമത് 3G അവാർഡ് ചടങ്ങിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

Also Read: ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

3G മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള അവാർഡ് – 2025, 3G ഡിജിറ്റൽ പരിവർത്തനത്തിലെ മികവിനുള്ള അംഗീകാരം തുടങ്ങിയ വിഭാഗത്തിലാണ് ഇമിഗ്രേഷന് അവാർഡ് ലഭിച്ചത്. ഭരണത്തിൽ സുതാര്യതയും ഉത്തരവാദിത്വവും കാര്യക്ഷമതയും പ്രദർശിപ്പിച്ച ജി ഡി ആർ എഫ് എ -യുടെ യാത്ര ഈ അവാർഡുകൾ വഴി അംഗീകരിക്കപ്പെടുന്നതായി വകുപ്പ് അറിയിച്ചു.

“ഭരണ-ഡിജിറ്റൽ മേഖലകളിലെ ഈ ഇരട്ട അംഗീകാരം ജി ഡി ആർ എഫ് എ -യുടെ നേട്ടം മാത്രമല്ല, യുഎഇയുടെ കാഴ്ചപ്പാടുകളും ഭരണമികവിനുള്ള പ്രതിബദ്ധതയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണ്,” എന്ന് ഡിപ്പാർട്ട്മെന്റ് മേധാവിയായ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News