
അല്ലു അര്‍ജുന്‍ ചിത്രമായ ‘ഹാപ്പി’യിലൂടെ മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന അന്യഭാഷ നടിയാണ് ജെനീലിയ ഡിസൂസ. റൊമാന്റിക് ആക്ഷന്‍ കോമഡി ചിത്രമായ ‘ഹാപ്പി’യില്‍ ജെനീലിയ അവതരിപ്പിച്ച ‘മധുമതി’ എന്ന കഥാപാത്രം താരത്തിന് കേരളത്തില്‍ ഒരുപാട് ആരാധകരെ നേടിക്കൊടുത്തിരുന്നു. ബോളിവുഡ് താരമായ റിതേഷ് ദേശ്മുഖിനെയാണ് ജെനീലിയ വിവാഹം കഴിച്ചത്. റിതേഷ് സംവിധാനം നിര്‍വഹിക്കുകയും മുഖ്യവേഷത്തിലുമെത്തുന്ന പുതിയ ബോളിവുഡ് ചിത്രം ‘രാജാ ശിവാജി’യിലൂടെ താരദമ്പതികളുടെ 10 വയസുകാരനായ ഇളയമകന്‍ റഹ്യല്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. മുംബൈയില്‍ നടന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഇന്ത്യന്‍ ചരിത്ര ആക്ഷന്‍ ഡ്രാമ ചിത്രമാണ് ‘രാജാ ശിവാജി’. റിതേഷ് ദേശ്മുഖാണ് ഛത്രപതി ശിവാജിയായി അഭിനയിക്കുന്നത്. സിനിമയില്‍ കുട്ടിയായ ഛത്രപതി ശിവാജിയായാണ് റഹ്യല്‍ വേഷമിടുന്നത്. വെള്ള നിറത്തിലുള്ള തലപ്പാവ് അണിഞ്ഞ് ശിവാജിയുടെ ബാല്യകാല രൂപത്തിലുള്ള റഹ്യലിന്റെ ചിത്രങ്ങളും പുറത്തുവന്നു. ചിത്രത്തില്‍ ജെനീലിയയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Also read: ‘ഓരോ രൂപയ്ക്കും മുപ്പത് പൈസ’; അല്ലു അർജുൻ ഏറ്റവും കൂടുതൽ പ്രതിഫലമുള്ള താരമായത് ഇങ്ങനെ
ശിവാജിയുടെ ഭാര്യയായ സൈബയായാണ് ജെനീലിയ വേഷമിടുന്നത്. സജ്ഞയ് ദത്ത്, വിദ്യ ബാലന്‍, അഭിഷേക് ബച്ചന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കൂടാതെ ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മേയ് ഒന്നിന് ചിത്രം തീയറ്ററുകളിലെത്തും.
2016ലാണ് റിതേഷ്-ജെനീലിയ ദമ്പതികളുടെ രണ്ടാമത്തെ മകനായ റഹ്യല്‍ ജനിച്ചത്. 14 വയസുകാരനായ റിയാനാണ് ദമ്പതികളുടെ മൂത്തമകന്‍. പൊതുവേദികളില്‍ റിതേഷിനും ജെനീലിയയ്ക്കുമൊപ്പം എത്താറുള്ള ഇരുസഹോദരങ്ങളും സൗമ്യമായ പെരുമാറ്റത്തിന്റെ പേരില്‍ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

