
സിനിമാ സെറ്റിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഫ്രഞ്ച് നടൻ ജെറാർഡ് ഡെപാർഡിയു കുറ്റക്കാരനെന്ന് കോടതി. 2021ല്‍ നടന്ന സംഭവത്തിലാണ് കോടതി ഇപ്പോള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ കോടതിയെ സമീപിച്ചപ്പോള്‍ നടന്‍ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജെറാർഡിന് അവിടെയും തിരിച്ചടിയാണ് ലഭിച്ചത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടന് പാരീസ് കോടതി 18 മാസം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.
2017ല്‍ ലെസ് വോളറ്റ്സ് വെർട്ട്സ് (ദി ഗ്രീൻ ഷട്ടേഴ്സ്) എന്ന സിനിമാ സെറ്റിൽ വച്ച് നടൻ 54 വയസ്സുള്ള ഒരു സെറ്റ് ഡ്രെസ്സറോഡും 34 വയസ്സുള്ള ഒരു സഹായിയോടും മോശമായി പെരുമാറുകയും സമ്മതമില്ലാതെ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി.സിനിമാ സെറ്റ് ഡിസൈനറായ പരാതിക്കാരിലൊരാൾ ജെറാർഡിനെതിരെ വ്യക്തമായ തെളിവുകൾ കോടതിയിൽ നൽകി. ആദ്യമൊക്കെ ഈ ആരോപണങ്ങള്‍ നിഷേധിച്ച നടൻ ഇതോടെ പ്രതിരോധത്തിലായി. തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് ജെറാർഡ് ഡെപാർഡിയു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
ALSO READ: ‘തൊപ്പി’യിട്ട് വീഡിയോയ്ക്ക് പോസ് ചെയ്യുന്ന രാജവെമ്പാല; വീഡിയോ വൈറൽ
നടനെതിരെ ഇരുപതോളം സ്ത്രീകള്‍ ഇതുവരെ പരാതിയുമായി എത്തിയിട്ടുണ്ടെന്നാണ് വിവരം. മുൻപ് പല തവണ ഇത്തരം കേസുകളില്‍ സ്ത്രീകള്‍ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവംമൂലം പല കേസുകളും തള്ളിപ്പോയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

