
ഏപ്രില്‍ മാസത്തിലെ അവസാനദിവസമായ ഇന്ന് സ്വര്‍ണവില കൂടിയോ കുറഞ്ഞോ എന്നറിയാനുള്ള ആകാംക്ഷയിലാണ് വിപണി. വില കുത്തനെ കുറയുമെന്ന പ്രതീക്ഷയില്‍ മാസാവസാനം സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവരും ഏറെ ഉറ്റുനോക്കുന്നതാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ നിരക്ക്. രാജ്യാന്തര വിപണിയിലുണ്ടാകുന്ന മാറ്റങ്ങളും ഡോളര്‍-രൂപ വിനിമയ നിരക്കും അനുസരിച്ചാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്.
ഈ മാസം പല ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിരുന്നു. ചിലദിവസങ്ങളില്‍ ഒരു പവനു 1000 രൂപയിലധികം കുറയുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ഏറ്റവും പുതിയ സ്വര്‍ണവില പുറത്തുവന്നു. 160 രൂപയുടെ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണവില 1,10,480 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിനു 13,810 രൂപയുമായി. മാസത്തിലെ അവസാനദിവസം സ്വര്‍ണവില കുറയുമെന്ന് കാത്തിരുന്നവര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് ഇക്കാര്യം.
News Summary- The latest gold price was released this morning. There has been an increase of Rs 160 per pavan. With this, the price of one pavan gold has increased to Rs 1,10,480.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

