മുഖ്യമന്ത്രി വി ഡി സതീശന്റെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്ന് സിപിഎഐം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിളവുമായി ബന്ധപ്പെട്ട് വി ഡി സതീശൻ നടത്തിയ ന്യായീകരണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് കേരളം ചർച്ച ചെയ്യുകയാണെന്നും താൻ മന്ത്രിയായിരുന്ന സമയത്ത് എന്തോ വഴിവിട്ട കാര്യം ചെയ്തു എന്നാണ് സതീശൻ പറയുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളോട് പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിച്ച് കർഷകരെ സഹായിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. കശുമാങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശിച്ചത്.വീര്യം കുറഞ്ഞ മദ്യത്തിന് നിർവചനം വേണം.വിൽക്കുന്നതിനെ സംബന്ധിച്ചോ ഇടതുപക്ഷം ചർച്ച ചെയ്തിട്ടില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എഫ് സി ആർ എ ഭേദഗതിയിലൂടെ ന്യൂനപക്ഷത്തെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. മതപരിവർത്തനത്തിന്റെ പേര് പറഞ്ഞു പ്രവർത്തങ്ങൾക്ക് കൂച്ചുവിലങ്ങ് ഇടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം കോർപ്പറേഷൻ ഭാഗമായുള്ള ഒരാൾ കാപ്പ കേസിൽ ജയിലാണെന്നും അതിന്റെ ഭാഗമായായിരുന്നു സമരമെന്നും ഗോവിന്ദൻ മാസ്റ്റർ വിശദീകരണം നൽകി. സംഘർഷം മേയർ ഉൾപ്പെടെയുള്ള ബിജെപിക്കാരാണ് ഉണ്ടാക്കിയതെന്നും സമരക്കാരെ ചവിട്ടി കയറിയിട്ടാണ് മേയർക്ക് പരുക്ക് പറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

