അബൂദബിയിലെ അല്‍സിലയില്‍ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തി. രാത്രി 12:03 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. പ്രദേശവാസികളില്‍ പലര്‍ക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും ആളപായമോ, നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Also read- പ്രവാസികൾക്ക് ആശ്വാസം; കുവൈത്തിൽ കുടുംബ സന്ദർശന വിസക്ക് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു
അബൂദബി-സൗദി അതിര്‍ത്തി പ്രദേശമാണ് അല്‍സില. ഭൂമിക്കടിയില്‍ 3 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ഖൊര്‍ഫക്കാനിൽ റിക്ടർ സ്കെയിലിൽ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തെക്കൻ ഇറാനിലും റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു.
CONTENT SUMMARY: A mild earthquake struck Al Sila in Abu Dhabi at 12:03 AM, registering a magnitude of 3.5 on the Richter scale. While many residents felt the tremors, no casualties or property damage were reported.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

